NEWS:

Featured News

ഗൂഗിള്‍ ഇനി വൈ ഫൈ തരും, തികച്ചും സൗജന്യമായി! ന്യൂയോര്‍ക്ക്‌: ഇനി സൗജന്യ വൈ ഫൈക്ക്‌ വേണ്ടി ഇല്ലാത്ത കാശു കൊടുത്ത്‌ അത്‌ ലഭ്യമാവുന്ന കോഫീ ഷോപ്പിലും മറ്റും കയറിയിരുന്ന്‌ സ്‌ഥലം മെനക്കെടുത്തേണ്ടിവരില്ല. കാരണം, ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ്‌ ഭീമന്‍ അതിനുളള പരിഹാരവുമായി എത്തും. ലോകം മുഴുവന്‍ സൗജന്യ വൈ ഫൈ എത്തിക്കാനുളള ശ്രമത്തിലാണ്‌ കമ്പനി. ഇതിന്റെ ആദ്യ ഘട്ടം ന്യൂയോര്‍ക്ക്‌ നഗരത്തിലാണ്‌ നടപ്പാക്കുന്നത്‌. സൈഡ്‌വാക്ക്‌ ലാബ്‌സ് എന്ന കമ്പനിയാവും ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ഇതിനായിപ്രവര്‍ത്തിക്കുന്നത്‌. നഗരത്തിലെ 10,000 പഴയ ഫോണ്‍ബൂത്തുകളാണ്‌ വൈ ഫൈ സെന്ററുകളായി പ്രവര്‍ത്തിക്കുക. ഇത്തരം കേന്ദ്രങ്ങളില്‍ നഗരത്തെ കുറിച്ചുളള ടച്ച്‌ സ്‌ക്രീന്‍ വിവരങ്ങളും ഫോണ്‍ ചാര്‍ജുചെയ്യാനുളള സൗകര്യവും സൗജന്യ ആഭ്യന്തര കോള്‍ സൗകര്യവും ഉണ്ടായിരിക്കും. More
റെഡ്‌മി നോട്ട്‌ 4ജിയുടെ വില കുറച്ചു ന്യൂഡല്‍ഹി: അടുത്തിടെയായി ഇന്ത്യന്‍ വിപണി കൈയ്യടക്കി വാഴുന്ന ചൈനീസ്‌ കമ്പനി ഷാവോമി വില്‍പ്പന തന്ത്രങ്ങളുമായി വീണ്ടും എത്തുന്നു. തങ്ങളുടെ റെഡ്‌മി നോട്ട്‌ 4ജി മോഡലിന്റെ വില കമ്പനി കുറച്ചു. 2,000 രൂപയാണ്‌ കമ്പനി മോഡലിനവ്‌ കുറച്ചിരിക്കുന്നത്‌. 9,999 രൂപ വിലയുണ്ടായിരുന്ന റെഡ്‌മി നോട്ട്‌ 4ജിയ്‌ക്ക് ഇപ്പോള്‍ വില 7,999 ആണ്‌. 5.5 ഇഞ്ച്‌ എച്ച്‌.ഡി ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 13 എം.പി പിന്‍ ക്യാമറയും എഞ്ച്‌ എം.പി മുന്‍ ക്യാമറയും ഫോണിനുണ്ട്‌. 1.6 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്‌ഡ്രാഗന്‍ 400 എ്ര?സസറുള്ള ഫോണിന്‌ രണ്ട്‌ ജിബി റാമും എട്ട്‌ ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമുണ്ട്‌. 3100 എം.എ.എച്ച്‌ ബാറ്ററിയാണ്‌ ഫോണിലുള്ളത്‌. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്‌ റെഡ്‌മി നോട്ട്‌ 4ജി ഇന്ത്യന്‍ വിപണിയിലെത്തുന്നത്‌. കമ്പനി ഇന്ത്യയില്‍ എത്തിച്ച ആദ്യ 4ജി ഫോണും ഇതു തന്നെയാണ്‌. More
Preoin aliquet sed mauris id dictum. Aenean feugiat imperdiet tellus ultricies consequat

Cras in eleifend odio. Nullam scelerisque odio vitae eros pellentesque, id pretium augue vulputate. Suspendisse viverra est nibh, vitae cursus dui auctor quis. Pellentesque cursus euismod lacus, in semper mi. Quisque tristique diam at lacus congue, vitae iaculis massa commodo. Duis dignissim scelrisque turpis vitae mollis. Vestibulum maximus eros et suscipit tincidunt. Preoin aliquet sed mauris id dictum. Aenean feugiat imperdiet tellus ultricies consequat. Nulla et tristique sapien, in molestie diam. Phasellus faucibus vehicula fermentum. Vivamus suscipit gravida augue eget hendrerit. Ut sed turpis velit. Nunc semper eu odio vel mollis.

More
Kerala to be first Indian state to have Electronics@School

Thiruvananthapuram: A curriculum committee, which was convened under the aegis of Kerala Education Minister P.K. Abdu Rabb on Tuesday decided to go ahead with the Electronics at School scheme.

Once implemented, Kerala will be the first state in India to have the project in schools.

In the first phase of the scheme, the IT Department of the State government will provide Class 8 and 9 students 10,000 kits free of cost.

The kits will have switches, batteries and different types of censors. The children will be able to make 15 electronic equipments on their own using this kit. A class will be given 5 kits each.

The project is aimed at making physics learning fun-filled. Electronics@School will be extended to aided schools in phase two.

More

General News

ജേക്കബ് തോമസിനെ വിജിലൻസിൽനിന്നു മാറ്റിയിട്ടില്ല: രമേശ് ചെന്നിത്തല ആലപ്പുഴ∙ എഡിജിപി ജേക്കബ് തോമസിനെ വിജിലൻസിൽ നിന്നു മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഉത്തരവു നൽകിയിട്ടില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വിജിലൻസിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നു.വിജിലൻസിനെ മോശപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. More
നടന്‍ ദിലീപ്‌ വീണ്ടും ഫെയ്‌സ്ബുക്കില്‍ സോഷ്യല്‍ മീഡിയയോട്‌ അകലം പാലിച്ചിരുന്ന നടന്‍ ദിലീപ്‌ വീണ്ടും ഫെയ്‌സ്ബുക്കില്‍ സജീവമാകുന്നു. മഞ്‌ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ സമയത്ത്‌ ഡീആക്‌റ്റിവേറ്റ്‌ ചെയ്‌ത അക്കൗണ്ടാണ്‌ വീണ്ടും ആക്‌റ്റീവ്‌ ആക്കിയിരിക്കുന്നത്‌. താനുമായി ബന്ധപ്പെട്ട വ്യക്‌തിപരമായ ആരോപണങ്ങളും ഗോസിപ്പുകളും എഫ്‌ബി അക്കൗണ്ട്‌ ഡീആക്‌റ്റിവേറ്റ്‌ ചെയ്യാന്‍ ദിലീപിന്‌ പ്രേരകമായിരുന്നു. മാസങ്ങള്‍ക്ക്‌ ശേഷം തന്റെ പുതിയ ചിത്രമായ ലൗ 24*7 എന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ കവര്‍ ചിത്രമാക്കിക്കൊണ്ടാണ്‌ ദിലീപ്‌ ഫെയ്‌സ്ബുക്കില്‍ വീണ്ടും വരവ്‌ അറിയിച്ചത്‌. ഇതിന്‌ മുമ്പ്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 21നാണ്‌ ദിലീപിന്റെ ഫെയ്‌സ്ബുക്ക്‌ പേജില്‍ അവസാന അപ്‌ഡേഷന്‍ വന്നത്‌. ഇതിനിടെ ദിലീപ്‌ ഓണ്‍ലൈന്‍ എന്ന പേരില്‍ മറ്റൊരു ഫെയ്‌സ്ബുക്ക്‌ പേജും ആരംഭിച്ചിരുന്നു. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന്‌ ദിലീപ്‌ ഓണ്‍ലൈന്‍ എന്ന പേജിലേക്കാണ്‌ ലിങ്ക്‌ കൊടുത്തിരിക്കുന്നത്‌. ഈ രണ്ട്‌ പേജുകളും ഇപ്പോള്‍ ആക്‌റ്റീവാണ. More
വാട്‌സ്ആപ്പ്‌ കോളിങ്‌ വിന്‍ഡോസ്‌ ഫോണിലും ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്‌ തങ്ങളുടെ വോയിസ്‌ കോളിങ്‌ സംവിധാനം എത്തിച്ചെങ്കിലും ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളില്‍ മാത്രമാണ്‌ ഇത്‌ ലഭ്യമായിരുന്നത്‌. ആപ്പിളിന്റെ ഐ.ഒ.എസ്‌ പ്ലാറ്റ്‌ ഫോമിലുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയും വിന്‍ഡോസ്‌ പ്ലാറ്റ്‌ ഫോമിലുള്ള ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത്‌ നിരാശയാണ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ വിന്‍ഡോസ്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്തയാണ്‌ ഇപ്പോഴുള്ളത്‌. വാട്‌സ്ആപ്പിന്റെ കോളിങ്‌ സൗകര്യം വിന്‍ഡോസ്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമായി തുടങ്ങി. അപ്‌ഡേറ്റ്‌ ചെയ്‌ത വാട്‌സ്ആപ്പിലൂടെ വിന്‍ഡോസ്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സൗജന്യ കോളിങ്‌ സൗകര്യം ലഭ്യമാകും. 1.12.60.0 എന്ന വാട്‌സ്ആപ്പ്‌ പതിപ്പുള്ളവര്‍ക്ക്‌ കോളിങ്‌ സൗകര്യം ലഭ്യമാകും More
ഇഷ്ടനിറം പറയൂ; നിങ്ങളുടെ സ്വഭാവം പറയാം... ജീവിതത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിറങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഇഷ്ടനിറം സൂചിപ്പിക്കുന്നത് വ്യക്തിയുടെ സ്വഭാവത്തെയും താല്‍പ്പര്യങ്ങളേയുമാണ്. 1. വെളുപ്പ്: പരിശുദ്ധിയും നിഷ്‌കളങ്കതയും ലാളിത്യവും ഇഷ്ടപ്പെടുന്നവരും യുവത്വം മനസില്‍ സൂക്ഷിക്കുന്നവരുമാണ് വെളുപ്പിനെ ഇഷ്ടപ്പെടുന്നവര്‍. വെളുപ്പിനോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത് പൂര്‍ണതയും അസാധ്യമായ ആദര്‍ശങ്ങളോടുള്ള അഭിനിവേശവും കൂടിയാണ്. 2. ചുമപ്പ്: ശക്തി, ആരോഗ്യം, ഓജസ്സ്, എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് ചുമപ്പ്. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നരും ഊര്‍ജസ്വലരും ആയിരിക്കും.കൂടാതെ ശുഭാപ്തി വിശ്വാസികളും വിരസതയെ വെറുക്കുന്നവരും ഒപ്പം പക്ഷപാതപരമായി പെരുമാറുന്നവരും തെറ്റ് കണ്ടാല്‍ കുറ്റപെടുത്തുന്നവരും ആയിരിക്കും. 3. മെറുണ്‍: ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടായിട്ടും മുന്നോട്ട് പോകുന്നവരാണ് മെറുണ്‍ ഇഷ്ടപ്പെടുന്നവര്‍. അച്ചടക്ക ശീലമുള്ളവരും കഠിനമായ അനുഭവങ്ങളെ അതി ജീവിച്ച് വിജയം നേടുന്നവരുമായിരിക്കും ഇവര്‍. 4. പിങ്ക്: ആവേശരഹിതമായ സ്‌നേഹത്തിന്റെ നിറമാണ് പിങ്ക്. ഈ നിറം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ മാതൃഭാവം മനസില്‍ സൂക്ഷിക്കുന്നവരായിരിക്കും. കൂടാതെ സൗമ്യ സ്വഭാവം ഉള്ളവരും ആയിരിക്കും. ഇവര്‍ സ്‌നേഹിക്കപ്പെടാന്‍ ഇഷ്ടമുള്ളവരും സൗന്ദര്യത്തെ സ്‌നേഹിക്കുന്നവരും ആയിരിക്കും. കൂടാതെ ഇവര്‍ ആകര്‍ഷണത്വം ഉള്ളവരായിരിക്കും. 5. ഓറഞ്ച്: ആഢംബരവും ആനന്ദവും ഇഷ്ടപ്പെടുന്നവര്‍. ചുറുചുറുക്കുള്ള ഇവര്‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും. കൂടാതെ നല്ല പ്രകൃതക്കാരും ആള്‍ക്കുട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും ആയിരിക്കും. 6. മഞ്ഞ: സന്തോഷം, ബുദ്ധി,ഭാവന എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ സാഹസികരും, അസാധരണത്വമുള്ളവരും ആത്മസംതൃപ്തി നിറഞ്ഞവരും ആയിരിക്കും. ഇവര്‍ പ്രസന്ന വ്യക്തിത്വത്തിന് ഉടമകളായിരിക്കും. 7. പച്ച: ഐക്യം,സന്തുലനം, പ്രതീക്ഷ, പുതുമ, എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് പച്ച. ഇവര്‍ സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും. സമൂഹവുമായി ഇടപെടുന്നവരും സമാധനത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നവരും ആയിരിക്കും. കൂടാതെ ഇവര്‍ ആത്മാര്‍ഥതയുള്ളവരും സംസ്‌കാര സമ്പന്നരും ഉത്കൃഷ്ടരും ബഹുമാനിതരും ആയിരിക്കും. 8. നീല: മൃദുലവും ആശ്വസദായകവും കരുണാര്‍ദ്രവും സംരക്ഷണം നല്‍കുന്നതുമായ നിറമാണ് നീല. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ സമാധാന പ്രിയരും സത്യസന്ധരും ആത്മനിയന്ത്രണം ഉള്ളവരും ആയിരിക്കും. കൂടാതെ സ്വഭാവ സ്ഥരതയുള്ളവരും പ്രതീക്ഷയുള്ളവരുമാണിവര്‍. 9. പര്‍പ്പിള്‍: ഈ നിറം ഇഷ്ടപ്പെടുന്നവര്‍ മികച്ചവ്യക്തിത്വം ഉള്ളവരും ആരേയും രസിപ്പിക്കുന്നവരുമാണ്. ഇവരെ തൃപ്തിപെടുത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. വ്യത്യസ്തത ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. കൂടാതെ എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്തരിച്ച് പറയുന്നവരും കലാപ്രേമികളുമാണ് ഇക്കൂട്ടര്‍.അന്തസ്സും സഹിഷ്ണുതയും ഉള്ള ഇവര്‍ അധികാര സ്ഥാനങ്ങളില്‍ എത്തുന്നവരായിരിക്കും More

Recent Video

Recent Issue:01/Jan/1970

Matrimonial

Malavika

Featured Article

വീടായാല്‍ വേണം ഔഷധത്തോട്ടം