അത്ഭുതകഥകളുമായി ഏകശിലാപാളി പ്രത്യക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്: അത്ഭുതകഥകളുമായി വിചിത്രമായ ഒരു ഏകശിലാപാളി (മോണോലിത്) കാലിഫോര്‍ണിയായിലെ പൈന്‍ മലകളില്‍ പ്രത്യക്ഷപ്പെട്ടു. നിഗൂഢ സിദ്ധാന്തക്കാര്‍ തങ്ങളുടെ വാദഗതികള്‍ ശരിയാണന്നതിന് തെളിവായി ഇത് ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ ഏകശിലയാണിത്. വെള്ളികൊണ്ട് നിര്‍മ്മിച്ച ഈ പാളിക്ക് പത്തടി ഉയരവും ഒന്നരയടി വീതിയുമുണ്ട്.
അമേരിക്കയിലെ യൂട്ടായില്‍ നവംബര്‍ പന്ത്രണ്ടിനാണ് ആദ്യമായി ഇതു പ്രത്യക്ഷപ്പെട്ടത്. ലോകശ്രദ്ധനേടിയ ഈ പാളി രണ്ടാഴ്ചയ്ക്കുശേഷം ചിലര്‍ ചേര്‍ന്ന് എടുത്തു മാറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
യൂട്ടായ്ക്കു ശേഷം യൂറോപ്യന്‍ രാജ്യമായ മനിയയിലെ നീറ്റ് പര്‍വതമേഖലയില്‍ പ്രാചീനമായ ഒരു കോട്ടയ്ക്കു സമീപം മറ്റൊരു ഏകശില പ്രത്യക്ഷപ്പെട്ടതായും വാര്‍ത്തകളുണ്ട്. ഇതും പിന്നീട് അപ്രത്യക്ഷമായി.