അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചോരവീണ മണ്ണില്‍ നിന്ന്, ഇടവമാസ പെരുമഴ പെയ്ത രാവില്‍, വലയില്‍ വീണ കിളികള്‍ തുടങ്ങി മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി കവിതകണുടെ രചയിതാവാണ്.ഭൗതിക ശരീരം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോകും.