അമിത വൈദ്യുതി ബിൽ ആശങ്ക വേണ്ട; ഇളവുകളുമായി ബെസ്റ്റ്…

മുംബൈ∙ അമിത ബിൽ സംബന്ധിച്ച് ഉപയോക്താക്കളുടെ പരാതികളുടെ പശ്ചാത്തലത്തിൽ ഇളവുകളുമായി ബെസ്റ്റ്. ബിൽ

കുടിശിക അടച്ചു തീർക്കാൻ 2 പദ്ധതികളാണ് ബെസ്റ്റ് മുന്നോട്ടു

വച്ചിട്ടുള്ളത്. പുതിയ ബില്ലിലെ തുക മുഴുവനായി അടച്ചാൽ ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള ബിൽ കുടിശികയിലെ

പലിശ ഒഴിവാക്കും. ആകെ ബിൽ തുകയിൽ 2% ഇളവും ലഭിക്കും.നവംബർ ബിൽ 3 തുല്യ തവണകളായി അടയ്ക്കുകയാണെങ്കിൽ

ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള കുടിശികയിലെ പലിശ ഒഴിവാക്കുകയും  ആകെ ബിൽ തുകയിൽ 1% ഇളവ് നൽകുകയും

ചെയ്യുന്നതാണ് രണ്ടാമത്തെ പദ്ധതി. യഥാസമയം ബിൽ അടച്ചവരും നിരാശരാകേണ്ടതില്ല.