ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രതിദിന കോവിഡ് മരണം റെക്കോര്‍ഡിലേക്ക്. കഴിഞ്ഞദിവസം മാത്രം 2811 പേര്‍ മരിച്ചു. ഏപ്രില്‍ 15 ന് 2603 പേര്‍ മരിച്ചതിനുശേഷം ഇത്രയേറെപ്പേര്‍ ഒരു ദിവസം മരിക്കുന്നത് റെക്കോര്‍ഡാണ്. ഒരു ലക്ഷത്തിലേറെപ്പേര്‍ ആശുപത്രിയില്‍ കഴിയുന്ന രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 1.4 കോടികവിഞ്ഞു. ഇതില്‍ 84 ലക്ഷം പേര്‍ കോവിഡ് മുക്തരായപ്പോള്‍ 2.8ലക്ഷത്തിലേറെപേര്‍ മരിച്ചു.