അവര്‍ മരണം ഏറ്റുവാങ്ങി; ക്രിസ്ത്യാനിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട്…

നൈജീരിയന്‍ ആര്‍മി ഐ.എസ്സ്. ആക്രമത്തിന് ശേഷം നടത്തിയ മാര്‍ച്ച്

ഇസ്ലാമിക തീവ്രവാദികള്‍ ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ അഞ്ച് നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയ വീഡിയോ രാജ്യാന്തര തലത്തില്‍ ഗൗരവ ചര്‍ച്ചയാകുന്നു. വടക്കുകിഴക്കന്‍ നൈജീരിയയില്‍നിന്നും ഐ.എസ്സ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെയാണ് നിരത്തിനിര്‍ത്തി വെടിവെച്ചു കൊന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വാര്‍ത്താ ഏജന്‍സിയായ അമാക്ക് ആണ് വീഡിയോ പുറത്തുവിട്ടത്. ഓറഞ്ച് വസ്ത്രമണിഞ്ഞ് കൈകള്‍ പിന്നില്‍ ബന്ധിച്ചനിലയില്‍ മുട്ടുകുത്തിനില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ നില്‍ക്കുന്ന ആയുധദാരികളായ തീവ്രവാദികളാണ് വെടിയുതിര്‍ക്കുന്നത്. ബന്ധികള്‍ പേരുപറയുന്നതും തങ്ങള്‍ ക്രിസ്ത്യാനികളാണന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
നൈജീരിയയിലും ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കും ഇതൊരു മുന്നറിയിപ്പാണന്ന് തീവ്രവാദികള്‍ വെടിയുതിര്‍ക്കും മുന്‍പ് വിളിച്ച് പറയുന്നുണ്ട്. ദൈവികമല്ലാത്ത ആചാരങ്ങള്‍ക്ക് ഈ അഞ്ചു തലകള്‍കൂടി ഉപയോഗിച്ചോളൂ എന്നും ഉറക്കെ പറയുന്നുണ്ട്.
ക്രിസ്മസ് ദിനത്തില്‍ പതിനൊന്ന് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ അവരില്‍ അഞ്ചുപേരെ വധിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തുവിട്ടത്. ഇതിനുമുന്‍പും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്‍റെപേരില്‍ ഐ.എസ്സ്. അതി ക്രൂരമായി വധിക്കുന്ന ക്രിസ്ത്യാനികളുടെ വീഡിയോകള്‍ ലോക മനസാക്ഷിയെ ഭീതിയിലാഴ്തിയിട്ടുണ്ട്. നൈജീരിയയില്‍ പോയ വര്‍ഷം രണ്ടായിരത്തി ഇരുന്നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.