ഇലക്ട്രിക് വാഹന സൗഹൃദ നഗരമാകാൻ ഡൽഹി ഒരു വർഷത്തിൽ 200 ചാർജിങ് സ്റ്റേഷൻ…

ന്യൂഡൽഹി ∙ നഗരത്തെ ഇലക്ട്രിക് വാഹന സൗഹൃദമാക്കാനുള്ള നടപടികൾക്കു വേഗമേറുന്നു. ഒരു വർഷത്തിനുള്ളിൽ 200

വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. ഇതിനുള്ള സ്ഥലം

രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെത്താൻ നിർദേശം നൽകി. കോർപറേഷൻ, പൊതുമരാമത്ത്, ഗതാഗത വകുപ്പ്, ഡിടിസി,

ഡിഎംആർസി, ഡിഡിഎ തുടങ്ങിവയാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുക. ഡൽഹി ഡയലോഗ് ആൻഡ്

ഡവലപ്മെന്റ് കമ്മിഷൻ ചെയർമാൻ ജാസ്മിൻ ഷായുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ

നിശ്ചയിച്ചത്. നേരത്തേ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് വാഹന നയം പുറത്തിറക്കിയിരുന്നു