കുമ്പനാട് കണ്‍വെന്‍ഷണ്‍ വെര്‍ച്വലാക്കിയത് മാതൃകാപരം: സ്റ്റാന്‍ലി ജോര്‍ജ്

പരമ്പരാഗതരീതിയില്‍ നടത്തുന്ന കുമ്പനാട് കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും നടക്കണമെന്നായിരുന്നു ഒട്ടുമിക്കരുടെയും ആഗ്രഹമെങ്കിലും മാറിയസാഹചര്യത്തില്‍ കണ്‍വെന്‍ഷന്‍ ആളെക്കൂട്ടി ഹെബ്രോണ്‍ പുരത്തു നടത്താത്തതെ വെര്‍ച്വല്‍ കണ്‍വന്‍ഷനായി മാറ്റിയത് അഭിനന്ദനാര്‍ഹമായ തീരുമാനമാണന്ന് സ്റ്റാന്‍ലി ജോര്‍ജ്. ഐ.പി.സി. യുടെ സീനിയര്‍ പാസ്റ്ററായിരുന്ന പാസ്റ്റര്‍ വി.സി.ജോര്‍ജിന്‍റെ മകനായ ഇദ്ദേഹം കൗണ്‍സിലുകളിലും യുവജന സംഘടനകളിലും ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാല്യകാലം മുതല്‍ കുമ്പനാട് കണ്‍വെണ്‍ഷനില്‍ മുടങ്ങാതെ പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം. കോവിഡ് വ്യാപനം തടയുന്നതിന് ഗവണ്‍മെന്‍റിനൊപ്പം മാതൃകാപരമായ നിലപാടെടുത്ത സഭാ നേതൃത്വത്തെ സ്റ്റാന്‍ലി ജോര്‍ജ് അഭിനന്ദിച്ചു. നമ്മുടെ ചില ആഗ്രഹങ്ങളും സൗകര്യങ്ങളും പൊതു നന്മയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്നത് പൊതുസമൂഹത്തില്‍ പെന്തെക്കോസ്തുകാരുടെ യശസ് ഉയര്‍ത്തുകയേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
“കുമ്പനാട് കണ്‍വെന്‍ഷന്‍ വെര്‍ച്വലായി മാത്രം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയായിലുള്‍പ്പെടെ നടക്കുന്ന തരംതാണ വിമര്‍ശനങ്ങള്‍ സഭയ്ക്ക് ഗുണത്തെക്കാള്‍ ഉപരി ദോഷം മാത്രം ചെയ്യുകയുള്ളുവെന്ന് ആദ്ദേഹം നിരീക്ഷിച്ചു. കുമ്പനാട് കണ്‍വെന്‍ഷന്‍ എല്ലാവരുടെയും വികാരമാണ്. പക്ഷേ വലിയ ഒരു പ്രതിസന്ധിയെ നാം നേരിടുകയാണെന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി അനാവശ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ സഭയുടെ അന്തസ് നഷ്ടപ്പെടുത്തുകയാണെന്നകാര്യം മറക്കരുത്. സ്നേഹത്തിന്‍റെ ആത്മാവിലാകണം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത്. സോഷ്യല്‍ മീഡിയായിലൂടെ ഇപ്പോഴത്തെ ഭരണസമിതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി ജനങ്ങള്‍ തിരിച്ചറിയും. ” – സ്റ്റാന്‍ലി ജോര്‍ജ് നിലപാടുകള്‍ വ്യക്തമാക്കി.