അതിജീവനത്തിന്‍റെ വഴികളില്‍ അചഞ്ചലമായ ദൈവാശ്രയം ഗാനങ്ങളാക്കുകയാണ് കെ. ബി.ഐസക്ക്. മഹാമാരിയുടെ കെടുതിനാളുകളില്‍ ഇരുപതോളം ഗാനങ്ങള്‍ രചിച്ച് ക്രൈസ്തവ ഗാനശാഖയില്‍ പുതുതാളം ഉണര്‍ത്തുകയാണ് ഈ എഴുത്തുകാരന്‍. മനോരമ മ്യൂസിക് പുറത്തിറക്കിയ കടന്നുപോകും ഈ കാലവും എന്ന ആല്‍ബത്തിലെ കടന്നുപോകും നാമീക്കാലവും എന്നു തുടങ്ങുന്ന ഗാനം ഹിറ്റാകുന്നു. ഷാര്‍ജ ഐ.പി.സി.അംഗം ലിബ്നി കട്ടപ്പുറം ഈണം പകര്‍ന്ന ഗാനം അന്ന ബേബിയാണ് ആലപിച്ചത്. കോവിഡ് മരണം വ്യാപകമായ മാര്‍ച്ചാ മാസത്തിലാണ് ഈ ഗാനമെഴുതിയത്. ഒരു പനിയുമായി ആശുപത്രിയില്‍ പോയവര്‍, ഉറ്റവര്‍ക്ക്പോലും കാണാന്‍ കഴിയാത്ത വെറും ശവ ശരീരങ്ങളായി എവിടെയോ മറവ് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത എന്നെ വല്ലാതെ അസ്വസ്തനാക്കി. മരണഭീതി ലോകമെങ്ങും നിറഞ്ഞുനിന്നപ്പോള്‍ ദൈവാശ്രയത്തിലൂടെ അതിജീവനത്തിന്‍റെ മനസ് രൂപപ്പെടുത്തിയപ്പോള്‍ അത് ഗാനങ്ങളായി രൂപപ്പെട്ടു. കരംപിടിച്ച് കനലകറ്റുന്ന ദൈവം മരണനിഴലിലും ചാരയുണ്ടന്ന ഉറപ്പാണ് ഈ ഗാനത്തിന്‍റെ പിറവിക്ക് പിന്നില്‍. കെ.ബി.ഐസക്ക് സങ്കീര്‍ത്തനത്തോട് പറഞ്ഞു.