കോട്ടയം മാർക്കറ്റിൽ മോഷണപരമ്പര; ഒറ്റരാത്രി 9 കടകളിൽ മോഷണം…

കോട്ടയം ∙ മാർക്കറ്റിൽ ചന്തക്കവല മുതൽ എംഎൽ റോഡിന്റെ ഇരുവശത്തുമുള്ള 9 പച്ചക്കറി, പഴക്കടകളിൽ മോഷണം

കുമ്മനം സ്വദേശി വി.തനീഷിന്റെ കടയിൽ നിന്ന് 15000 രൂപയാണു നഷ്ടപ്പെട്ടത്

പച്ചക്കറിയുമായി വരുന്ന വാഹനങ്ങൾക്കു വാടക കൊടുക്കുന്നതിനു സൂക്ഷിച്ചതായിരുന്നു ഇത്

ചില്ലറ നൽകാനായി സൂക്ഷിച്ചിരുന്ന 500 രൂപ മുതൽ 2000 രൂപ വരെയാണു മറ്റു

കടകളിൽനിന്നു നഷ്ടപ്പെ‌ട്ടത്. ഈ കടകൾക്കൊന്നും ഷട്ടറോ പൂട്ടോ ഇല്ല.  മുൻവശം പടുതയിട്ടു മൂടുന്നവയാണ്

ഇതുമാറ്റി അകത്തു കയറിയാണു മോഷണം.