കോവിഡ് ഭീതി മാറിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത്ഷാ

ദില്ലി: കോവിഡ് ഭീതി മാറിയാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ കടമയാണെന്നും എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കുമെന്നും ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ ജനകീയ പ്രക്ഷോഭം രാജ്യത്തെങ്ങും നടന്നുവരുന്നതിനിടയിലാണ് കോവിഡ് മഹാമാരി ലോകമെങ്ങും വ്യാപിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയെങ്കിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിയമം ദുരുപയോഗപ്പെടുത്തുമെന്നും ജനങ്ങളുടെ ഇടയില്‍ ചേരിതിരിവ് സൃഷ്ടിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രിയുടെ പുതിയ പ്രസ്താവന.