ഗ്ലാഡ്സണ്‍ ജേക്കബിന്‍റെ മാതൃസഹോദരന്‍ കെ.എസ്സ്.തോമസ് നിര്യാതനായി

ജിജി ചാക്കോ

കോട്ടയം: കഞ്ഞിക്കുഴി ഐ.പി.സി. ഫിലദല്‍ഫിയ സഭാംഗം കീച്ചേരില്‍ കെ.എസ്സ്.തോമസ് (ബേബികുട്ടി -75) നിര്യാതനായി. കുവൈറ്റ് നാസര്‍ അല്‍ സമര്‍ കമ്പനി മുന്‍ സെയില്‍സ് എക്സിക്യൂട്ടീവാണ്.
പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ മേരിക്കുട്ടി തോമസ്സാണ് ഭാര്യ. ബിജോ തോമസ്(അമേരിക്ക), ബിനോ തോമസ്സ്(കാനഡ), ബ്ലസി(സൗദി) എന്നിവരാണ് മക്കള്‍.
ഐ.പി.സി. സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യവസായിയുമായ ഗ്ലാഡ്സണ്‍ ജേക്കബിന്‍റെ മാതൃ സഹോദരനാണ്.
സംസ്കാരം പിന്നീട്.