പരീക്ഷ ജനുവരി 10ന്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂള്‍ വാര്‍ഷിക പരീക്ഷ ജനുവരി 10ന് 2.30 മുതല്‍ 4.30 വരെ നടക്കും. എല്ലാ ക്ലാസ്സുകളിലെയും മുപ്പതുവരെയുള്ള പാഠങ്ങളില്‍നിന്നുള്ള ചോദ്യങ്ങളാണ് വാര്‍ഷിക പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 24 ന് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓറിയന്‍റേഷന്‍ ക്ലാസ് ഓണ്‍ലൈനായി ഉണ്ടായിരിക്കും. ജനുവരി 31 മുതല്‍ പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കും. സ്റ്റേറ്റ് ബോര്‍ഡിന്‍റെ ചുമതലയില്‍ നടക്കുന്ന യു ട്യൂബ് ചാനലിലൂടെയാണ് ഓണ്‍ലൈന്‍ സണ്ടേസ്കൂള്‍ പഠനം തുടരുന്നത്.