ചാവറയച്ചനെക്കുറിച്ച് ദേശീയ വെബിനാര്‍ 10ന്

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെറിയാന്‍റെയും ചാവറയച്ചന്‍ സ്ഥാപിച്ച ആദ്യ തദ്ദേശീയ സന്യാസ സഭകളായ സിഎംഐ, സിഎംസി എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് ചാവറയച്ചന്‍റെ ക്രിയാത്മകമായ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ 10ന് വൈകിട്ട് 6.30ന് ദേശീയ വെബിനാര്‍ സംഘടിപ്പിക്കും.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മോഡറേറ്ററാകും.
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ്, സിസ്റ്റര്‍ ഡോ. ജോസി മരിയ, ഡോ. ജോണ്‍ ജോസഫ് കെന്നഡി, റവ ഡോ. വര്‍ഗ്ഗീസ് പന്തലൂക്കാരന്‍ എന്നിവര്‍ പ്രഭാഷണം നടത്തുമെന്നു സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് അറിയിച്ചു. വെബിനാറില്‍ പങ്കെടുക്കുന്നതിനു സൂം മീറ്റിംഗ് ഐഡി 496 489 4232, പാസ്വേഡ് ഇവമ്മൃമ