ചിറകടിച്ച് അതിഥികൾ വിരുന്നെത്തി…

പത്തനംതിട്ട ∙ ദേശാടന പക്ഷികൾ എത്തി തുടങ്ങി, ജില്ലയിലെ പക്ഷി നിരീക്ഷകർക്ക് (ബേഡേഴ്സ്)ഇനി വിശ്രമമില്ലാ

ദിവസങ്ങൾ. ജില്ലയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്നത് പന്തളം ചേരിക്കലെ കരിങ്ങാലി

പുഞ്ചയിലാണ്. പക്ഷി നിരീക്ഷകൻ സലിം അലിയുടെ ജന്മദിനവും ലോക പക്ഷിദിനവുമായ ഇന്ന്  രാവിലെ 7ന് ബേഡേഴ്സിലെ

അംഗങ്ങൾ കരിങ്ങാലിയിൽ ഒത്തുകൂടി പക്ഷി നിരീക്ഷണത്തിനു തുടക്കം കുറിക്കും

നീർത്തട ദേശാടന പക്ഷികളാണ് കരിങ്ങാലി പുഞ്ചയിൽ എത്തുന്നവയിൽ ഏറെയും

രാജഹംസം അടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് പക്ഷികൾ ഇവിടെ

എത്താറുണ്ട്. കരിആള, വരിഎരണ്ട, പൊൻമണൽക്കോഴി, പുള്ളാക്കാട കൊക്ക്, കരിമ്പൻക്കാട കൊക്ക്, ചതുപ്പൻ , കരുവി

മണലൂതി, കരണ്ടിക്കൊക്കൻ തുടങ്ങിയ പക്ഷികളാണ് സ്ഥിരമായി കരിങ്ങാലി പുഞ്ചയിൽ എത്താറുള്ളത്,യൂറോപ്യൻ രാജ്യ

ങ്ങളിൽ നിന്ന്് എത്തുന്ന വലിയപ്പുള്ളിപ്പരുന്ത്, കരിതപ്പി എന്നീ പരുന്ത് വർഗങ്ങളും ഇവിടെ കാണാറുണ്ട്. …

html