ജയിലില്‍ അത്ഭുതമായി രണ്ട് പെണ്‍കുട്ടികള്‍

ഇറാനിലെ ജയിലില്‍ ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ തടവുശിക്ഷയനുഭവിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ അത്ഭുതമായി മാറുന്നു. ഇവരുടെ അത്ഭുത കഥകളും മറ്റും സോഷ്യല്‍ മീഡിയായിലുള്‍പ്പെടെ രാജ്യന്തര തലത്തില്‍ വൈറലാകുകയാണ്.
ജയില്‍ വാര്‍ഡന്മാരുള്‍പ്പെടെ അധികാരികള്‍ ഇവരുടെ തടവറയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ജയിലര്‍ ഈ തടവുകാരെ കാണാന്‍ അപ്പൊയ്മെന്‍റ് എടുക്കുന്നുവത്രെ. സഹതടവുകാര്‍ ഈ പെണ്‍കുട്ടികളുടെ മുന്നില്‍ ആദരവോടുകൂടി മാത്രമാണു നില്‍ക്കുന്നത്.
മറിയം റോസ്സ്റ്റാം, മാര്‍സിയ അമറിസേദേ എന്നിവരുടെ പേരുകള്‍ രണ്ടായിരത്തിഒന്‍പതില്‍ മാസങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ഇവരുടെ വാര്‍ത്ത ലോകശ്രദ്ധ നേടിയിരുന്നു. ക്രിസ്തു സ്നേഹത്തിന്‍റെ പേരില്‍ കഠിനമായ പീഡനങ്ങള്‍ക്കും മര്‍ദനമുറകള്‍ക്കും ഇവര്‍ ഇരയായി. തണുത്തു വിറച്ച മലിനമായ തറയില്‍ മൂത്രത്തില്‍ കുതിര്‍ന്ന ബ്ലാംഗറ്റുകള്‍ പുതച്ചുകിടക്കേണ്ടിവന്നു ഇവര്‍ക്ക് . ക്രിസ്ത്യാനികളാണെന്ന ഏകകാരണത്താല്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുമെന്നും മാനഭംഗപ്പെടുത്തുമെന്ന ഭീഷണികളും ഉയര്‍ന്നു. ഭീഷണികള്‍കൊണ്ടൊന്നും വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വിശ്വാസം ഉപേക്ഷിക്കുന്നതായി എഴുതി തന്നാല്‍ മോചിപ്പിക്കാമെന്ന വാഗ്ദാനങ്ങളുമുണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. മര്‍ദ്ദനങ്ങള്‍ക്കു നേതൃത്വം നല്‍കിയ വാര്‍ഡന്മാര്‍തന്നെ ഈ പെണ്‍കുട്ടികളുടെ പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി ക്യൂ നില്‍ക്കുന്നതും സഹതടവുകാര്‍ ക്ഷമചോദിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതും ഒക്കെ പുറം ലോകമറിഞ്ഞു. ദീര്‍ഘവര്‍ഷങ്ങളായി സന്താനഭാഗ്യമില്ലാതിരുന്ന വനിതാജയിലര്‍ ഈ പെണ്‍കുട്ടികള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചതും ദൈവം കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതും ഒക്കെ വാര്‍ത്തകളായി. ഈ രണ്ടുപെണ്‍കുട്ടികളും ജയില്‍ അധികാരികളെയും സഹതടവുകാരെയും മാനസാന്തരപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാനിലെ രണ്ട് മുസ്ലീം ഭവനങ്ങളിലാണ് ഇരുവരും ജനിച്ചത്. ഇവര്‍ പരിചയപ്പെട്ടതും യാദൃച്ഛികമായിരുന്നു. മറിയാമ്മിന്‍റെ സഹോദരി അബദ്ധത്തില്‍ വീട്ടില്‍ കൊണ്ടുവന്ന ബൈബിളിലെ ലൂക്കോസിന്‍റെ സുവിശേഷം അവള്‍ വായിക്കാനിടയായി. ക്രിസ്തുവിനെക്കുറിച്ച് കൂടുതലായറിയാന്‍ ആഗ്രഹമേറി. ഇതിനായി രണ്ടായിരത്തിഅഞ്ചില്‍ ടര്‍ക്കിയിലെത്തിയപ്പോഴാണ് ഇറാനില്‍ നിന്നുതന്നെയുള്ള മാര്‍സിയയെ കണ്ടുമുട്ടുന്നത്. ഇരുവരും ക്രിസ്തുവിനെ സ്നേഹിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍. തിരികെ ഇറാനിലെത്തി ഇരുപതിനായിരം ബൈബിളുകള്‍ വിതരണം ചെയ്തു. പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ ആരംഭിച്ചു. ഒടുവില്‍ ഇരുവരും ജയിലില്‍ അടയ്ക്കപ്പെട്ടു. അവര്‍ സഹതടവുകാരോട് സുവിശേഷം പറയാനാരംഭിച്ചു. പിന്നീടുണ്ടായത് ജയിലില്‍ പ്രാര്‍ത്ഥനകൊണ്ടുണ്ടായ അത്ഭുതങ്ങളാണ്. ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യാന്തര തലങ്ങളില്‍ നിറഞ്ഞപ്പോള്‍ ലോകരാജ്യങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഇരുനൂറ്റി അന്‍പത്തിഒന്‍പതു ദിവസത്തെ ജയില്‍ വാസത്തിനുശേഷം മോചിതരാക്കപ്പെട്ട ഇവര്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കി. അമേരിക്കയിലാണിപ്പോള്‍ താമസിക്കുന്നത്. ജയിലിനെ തങ്ങള്‍ ദൈവാലയമാക്കിയെന്നാണ് ഈ പെണ്‍കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നത്.