ന്യൂഡല്‍ഹി: സഭകള്‍ തമ്മിലു ള്ള തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളുടെ നിയന്ത്രണത്തിന് നിയമനിര്‍മ്മാണം നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരു മെന്ന് സംസ്ഥാനസര്‍ക്കാര്‍ സു പ്രീംകോടതിയില്‍. മതസ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട വിഷയ ങ്ങളില്‍ തിടുക്കത്തില്‍ നിയമനി ര്‍മ്മാണം നടത്താനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മലങ്കരസഭയിലെ പള്ളിത്തര്‍ക്ക ങ്ങളുമായി ബന്ധപ്പെട്ട കോടതിയ ലക്ഷ്യ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍ കിയത്. തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളുടെ ഭരണത്തിന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് അധ്യ ക്ഷനായ നിയമപരിഷ്ക രണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടി സ്ഥാനത്തില്‍ നിയമനിര്‍മ്മാണ ത്തിന് ആലോചിക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെയും അറിയി ച്ചിരുന്നു.
കമ്മിഷന്‍ സമര്‍പ്പിച്ച കരടു ബില്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ബില്ലിന്‍റെ പൊതുജ നാഭിപ്രായം തേടിയിട്ടുണ്ട്. സര്‍ ക്കാരിന്‍റെയും നിയമവകു പ്പിന്‍റെയും വെബ്സൈറ്റുകളില്‍ മാര്‍ച്ച് 23 മുതല്‍ ബില്‍ ലഭ്യ മാണെന്നും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ഓര്‍ത്തഡോക്സ്, യാക്കോ ബായ സഭകള്‍ തമ്മിലുള്ള തര്‍ ക്കവുമായി ബന്ധപ്പെട്ട കേസു കളില്‍ 2017- ല്‍ സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. മലങ്കര സഭയ്ക്കുകീഴിലുള്ള പള്ളികള്‍ 1934-ലെ സഭാഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു വിധി.
എന്നാല്‍, ഇതിനുശേഷം, പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ അവസാനിച്ചില്ല.