പാചകവാതകം ചോർന്ന് തീപിടിത്തം; യുവതിക്ക് പൊള്ളലേറ്റു, അടുക്കള സാമഗ്രികൾ കത്തി നശിച്ചു…

എടപ്പാൾ∙ അടുക്കളയിലെ സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്ന് തീ പിടിച്ച് യുവതിക്ക് പരുക്കേറ്റു. മറവഞ്ചേരി

ചിറക്കൽ കുഞ്ഞുണ്ണിയുടെ വീട്ടിൽ ഇന്നലെ 11.30ന് ആണ് സംഭവം. പൊള്ളലേറ്റ മകൻ രഞ്ജിത്തിന്റെ ഭാര്യ റീനയെ

(36) എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടുക്കളയിലെ സാമഗ്രികളും സമീപത്തുണ്ടായിരുന്ന തയ്യൽ മെഷീൻ, ഇലക്ട്രിക് ഉപകരണങ്ങൾ,

വസ്ത്രങ്ങൾ തുടങ്ങിയവയും കത്തിനശിച്ചു. നാട്ടുകാർ ചേർന്നാണ് തീയണച്ചത്