പാസ്റ്റര്‍ സിസില്‍ ചീരന്‍ യാത്രയായി

ബിജി ജോസഫ്

ഇനി ആ പുഞ്ചിരി കാണാനാവില്ല. ആയിരക്കണക്കിനാളുകളെ കണ്ണീരിലാഴ്ത്തി പാസ്റ്റര്‍ സിസില്‍ ചീരന്‍ (46) മാരണത്തിന് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ചില നാളുകളായി കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു.ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പെന്തക്കോസ്ത് സഭാ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം വയനാട് സ്വദേശിയാണ്. ബിജിയാണ് ഭാര്യ. ഗ്ലെന്‍, ജയ്ക് എന്നിവരാണ് മക്കള്‍. ഭൗതിക ശരീരം യു.കെ.യില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിക്കും.