സിനി തോമസ്
കൊറോണക്കാലത്ത് ബ്രിട്ടീഷ് യുവജനങ്ങളില്‍ മതവിശ്വാസം വര്‍ദ്ധിച്ചതായി പ്രമുഖ സര്‍വേ ഏജന്‍സിയായ ‘യൂഗവ്.’ ഇവരുടെ കണ്ടെത്തലുകള്‍ ‘ടൈംസ് ‘ ദിനപത്രമാണ് പുറത്തുവിട്ടത്. കോവിഡ് മഹാമാരി യു.കെ. യിലെ യുവജനങ്ങളുടെ വിശ്വാസത്തില്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നും കൗമാരക്കാരും യുവജനങ്ങളും കൂടുതല്‍ ദൈവോത്മുഖരായെന്നും സര്‍വേ വ്യക്തമാക്കി. ചെറുപ്പക്കാര്‍ മതപരമായ കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നുണ്ടെന്നും ജനസംഖ്യയുടെ 56% ആളുകളും ബ്രിട്ടനെ ക്രിസ്തീയ രാജ്യമായി കണക്കാക്കുന്നു എന്നും സര്‍വ്വേ പറയുന്നു.