മക്കിമലയിലും കടുവ ശല്യം; പശുവിനെ കൊന്നു…

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. മേലെ തലപ്പുഴ

കോളനിയിലെ ലക്ഷ്മി ചന്ദ്രന്റെ 4 വയസ്സ് പ്രായമുള്ള ഗർഭിണിയായ പശുവിനെ കടുവ കൊന്നു. 2 വയസ്സുള്ള

ഗർഭിണിയായ മറ്റൊരു പശുവിന് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റു.

ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. വീടിനടുത്തുള്ള തോട്ടത്തിൽ കെട്ടിയിട്ട പശുക്കളെയാണു കടുവ ആക്രമിച്ചത്.

വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വന്യമൃഗ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

പ്രതിഷേധിച്ചു….