ന്യൂഡല്‍ഹി: ലവ് ജിഹാദിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ രണ്ട് അഭിഭാഷകരും നിയമ ഗവേഷകനും സുപ്രീംകോടതിയില്‍ ഹര്‍ജിയുമായെത്തി. ഓര്‍ഡിനന്‍സ് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കെതിരാണെന്ന് അഭിഭാഷകരായ വിശാല്‍ ഠാക്റെയും അഭയ് സിങ് യാദവും നിയമ ഗവേഷകന്‍ പ്രാണ്‍വേഷും ഹര്‍ജിയില്‍ ബോധിപ്പിച്ചു. ‘നിയമവിരുദ്ധ മതംമാറ്റ നിരോധന ഓര്‍ഡിനന്‍സ്’ എന്ന പേരിട്ട വിവാദ നിയമം സമൂഹത്തിലെ ചീത്ത ശക്തികള്‍ക്ക് ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ അവസരം നല്‍കുമെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ആളുകള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെതന്നെയായിരിക്കും കേസുകളില്‍പ്പെടുകയെന്നും ഇത് അനീതിക്ക് കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാഹത്തിനായി മതം മാറുന്നത് കുറ്റകരമാക്കുന്ന ഓര്‍ഡിനന്‍സ് മതം മതംമാറ്റത്തിനുള്ള നടപടിക്രമങ്ങളും സങ്കീര്‍ണമാക്കിയിട്ടുണ്ട്.