മതപരിവര്‍ത്തന നിരോധന നിയമം: യു.പിയില്‍ ആദ്യ അറസ്റ്റ്

ബറേലി: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിനു കീഴില്‍ ആദ്യ അറസ്റ്റ്. 28 കാരനായ ഉവൈസ് അഹമ്മദാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ദേവരനിയ നഗരത്തിലെ ഷരിഫ് നഗര്‍ നിവാസിയായ ടിക്കാറാം എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ടിക്കാറാമിന്‍റെ മകളെ ഉവൈസ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി.
ഇരുവരും 12-ാം ക്ലാസ്സില്‍ ഒരുമിച്ചായിരുന്നു പഠനം. അന്നുതൊട്ട് ഉവൈസ് മകളുടെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടെന്ന് നവംബര്‍ 28ന് ബറേലി ജില്ലയിലെ ദേവര്‍നിയ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ആരോപിക്കുന്നു. നിക്കാഹ് കഴിക്കുന്നതിന് മതം മാറണമെന്ന് ഉവൈസ് മകളെ നിര്‍ബന്ധിച്ചുവെന്ന് പിതാവ് പറയുന്നു.
അറസ്റ്റിലായ ഉവൈസിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.