മാവേലിക്കരയിൽ കലമാനിനെ കണ്ടതായി പ്രചാരണം, ബൈക്ക് യാത്രക്കാർ പകർത്തിയ ചിത്രവും…..

.മാവേലിക്കര ∙ കുറത്തികാട് തടത്തിലാലിൽ കലമാനിനെ കണ്ടെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നു. തടത്തിലാൽ പുത്തനമ്പലത്തിനു പടിഞ്ഞാറു ഭാഗത്ത് ഇന്നലെ വൈകിട്ട് ടാർ റോഡിലൂടെ ഓടിപ്പോകുന്ന കലമാനെ ബൈക്കിലെത്തിയവർ കണ്ടതായാണ് അഭ്യൂഹം. ബൈക്ക് യാത്രക്കാർ  പകർത്തിയതെന്ന് അവകാശപ്പെടുന്ന ചിത്രവും തോടൊപ്പം ഉണ്ട്. കലമാനെ കണ്ടതായി ചിലർ ഫോണിൽ അറിയിച്ചതനുസരിച്ചു വനംവകുപ്പിനു വിവരം നൽകിയിട്ടുണ്ടെന്നു

കുറത്തികാട് പൊലീസ് വ്യക്തമാക്കി. …