മെട്രോ തൂണിലിടിച്ച ബുള്ളറ്റ് ടാങ്കറിന്റെ എൻജിൻ ഭാഗങ്ങൾ തെറിച്ചു റോഡിൽ വീണു…

ആലുവ∙ അങ്കമാലി ഭാഗത്തു നിന്നു കൊച്ചി റിഫൈനറിയിൽ ഇന്ധനം നിറയ്ക്കാൻ പോയ ബുള്ളറ്റ് ടാങ്കർ ബൈപാസ് കവലയിൽ

മെട്രോ തൂണിന്റെ സംരക്ഷണ കവചത്തിൽ ഇടിച്ചു മുൻഭാഗം തകർന്നു. പുലർച്ചെ നാലിനായിരുന്നു അപകടം. ലോറിയിൽ

ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നു. 2 പേർക്കും പരുക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ലോറി നിയന്ത്രണം വിടാൻ

കാരണമെന്നു പൊലീസ് കരുതുന്നു.

ബൈപാസ് കവലയിലെ സിഗ്നൽ പിന്നിട്ടു 10 മീറ്റർ മീഡിയനിലൂടെ സഞ്ചരിച്ചാണു ടാങ്കർ ദേശീയപാതയുടെ നടുവിലെ തൂണി

നു ചുറ്റുമുള്ള ഇരുമ്പു ഗ്രില്ലിൽ ഇടിച്ചത്. ഗ്രില്ല് ഒടിഞ്ഞു. ലോറിയുടെ എൻജിൻ ഭാഗങ്ങൾ തകർന്നു റോഡിൽ

തെറിച്ചുവീണു. ടാങ്കർ കാലിയായിരുന്നതും റോഡിൽ വേറെ വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടത്തിന്റെ ഗൗരവം കുറയാൻ

സഹായകമായെന്നു പൊലീസ് പറഞ്ഞു. ലോറിയുടെ ക്യാബിൻ വേർപെടുത്തി ക്രെയിൻ ഉപയോഗിച്ചു നീക്കി….