മൺഭിത്തിയിലെ മാളങ്ങൾ പേപ്പർ കൊണ്ട് അടയ്ക്കും; മക്കളെ കാക്കാൻ ഉറക്കമൊഴിഞ്ഞു അച്ഛനും അമ്മയും

പത്തനാപുരം∙ മക്കളെ ഇഴജന്തുക്കളിൽ നിന്നു കാക്കാൻ ഉറക്കമൊഴിഞ്ഞു കാവലിരിക്കുകയാണ് ഈ രക്ഷിതാക്കൾ.

അടുക്കിവച്ചിരിക്കുന്ന മൺകട്ടകളുടെ മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച ഒറ്റ മുറിക്കുള്ളിലാണ് രണ്ട്

കുട്ടികൾ ഉൾപ്പെടുന്ന ഈ കുടുംബത്തിന്റെ താമസം. മൺ ഭിത്തിയിലെ മാളങ്ങളിൽ പേപ്പർ തിരുകി അടയ്ക്കും,

ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി കിടക്കുന്ന സ്ഥലത്തിനു ചുറ്റും മണ്ണെണ്ണയൊഴിക്കും. ഇഴ ജന്തുക്കൾ

വരാതിരിക്കുന്നതിനു വേണ്ടിയാണ് ഇത്. ശക്തമായ മഴയോ മറ്റോ ഉണ്ടായാൽ അടുത്ത വീടുകളെ ആശ്രയിക്കുകയാണ് അമ്പലം

പടിഞ്ഞാറ്റേതിൽ തോമസും ഭാര്യ അൽഫോൺസയും