യാക്കോബായ വിശ്വാസികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭാ വിശ്വാസികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമ സഭാ മന്ദിരത്തിനു മുന്‍വശത്ത് പൊലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന സമ്മേളനം മെത്രാപ്പൊലിത്ത ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. എം. എല്‍ എമാരായ അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി, മെത്രാപ്പൊലിത്തമാരായ, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ തേവോദോസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ് മാത്യൂസ് മാര്‍ അപ്രേം, സക്കറിയ മാര്‍ പീലക്സിനോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഐസക് മാര്‍ ഒസ്താതിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, സക്കറിയ മാര്‍ പോളികാര്‍പസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, സമര സമിതി ജനറല്‍ കണ്‍വീനര്‍ തോമസ് മാര്‍ അലക്സ്ന്ത്രയോസ്, സഭ ഭാരവാഹികളായ ഫാ സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപിസ്കോപ, കമാന്‍ഡര്‍ സി.കെ. ഷാജി ചൂണ്ടയില്‍, അഡ്വ. പീറ്റര്‍ കെ . ഏലിയാസ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനെ തുടര്‍ന്ന് സഭാ പ്രതിനിധികള്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നിവേദനം കൈമാറി.