Sankeerthanam News

റാന്നിയില്‍ ജോണ്‍ കുര്യന്‍റെ ബൈബിള്‍ ക്ലാസ്

റാന്നി: ഇട്ടിയപ്പാറ ബ്രദറണ്‍ ഓഡിറ്റോറിയത്തില്‍ പ്രാദേശിക ബ്രദറണ്‍ സഭകളുടെ സഹകരണത്തില്‍ പ്രതിപുരുഷയോഗത്തിന്‍റെ ചുമതലയില്‍ വിശ്വാസത്തിന്‍റെ പരിശോധന എന്നതിനെക്കുറിച്ച് ജനുവരി 27 മുതല്‍ 30 വരെ ബ്രദര്‍ ജോണ്‍ കുര്യന്‍ കോട്ടയം ബൈബിള്‍ ക്ലാസുകളെടുക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ നടക്കുന്ന ക്ലാസില്‍ ഓണ്‍ ലൈനില്‍ ആദ്യം ബുക്കുചെയ്യുന്ന നൂറ് പേര്‍ക്കാണ് പ്രവേശനം. സൂമിലും യൂട്യൂബിലും തല്‍സമയ സംപ്രേക്ഷണമുണ്ട്. ബൈബിള്‍ ക്ലാസിന്‍റെ അനുഗ്രഹത്തിനായി പ്രതിപുരുഷയോഗത്തിന്‍റെ ചുമതലയില്‍ റാന്നി സീയോന്‍കുന്ന് സഭാഹാളിലും ചേത്തയ്ക്കല്‍ സഭാഹാളിലും 17,24 ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനായേഗം നടക്കും.