വ്യാനി നെയ്ബോളെ
യേശുവിനെ ജഡാവതാരം ചെയ്ത വചനമായി യോഹന്നാന്‍റെ സുവിശേഷം ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തീയ ശിഷ്യത്വത്തിന്‍റെ വിവിധ മാനങ്ങളെപ്പറ്റിയാണ് യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 35 മുതല്‍ 46 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ശിഷ്യത്വത്തിനായുള്ള വിളിയാണ് മുഖ്യവിഷയം. എന്നാല്‍ വിളിക്ക് കാത് കൊടുക്കാതെ, വിളിച്ചവനെ അറിയാതെ ജീവിക്കുന്നവര്‍ വീണ്ടും വരുന്നവനായ യേശുവിന് വേണ്ടി ജീവിതം സമര്‍പ്പിക്കണം.
ആദിയിലുണ്ടായിരുന്ന വചനം അതിന്‍റെ ജഡാവത രണത്തില്‍ കര്‍ത്താവിലാണ് പൂര്‍ണ്ണമാകുന്നത്. ശിഷ്യത്വത്തിന്‍റെ വിളിയെ എല്ലാ അര്‍ത്ഥത്തിലും പ്രതിപാദിക്കുന്നത് യോഹന്നാന്‍റെ സുവിശേഷത്തിലാണ്. യോഹന്നാന്‍ പറഞ്ഞ മാനസാന്തരം തന്നെയാണ് ക്രിസ്തുവും പറയുന്നത്. തനിക്കുപിന്നാലെ വരുന്നവനെ വിളിച്ച് പറഞ്ഞുകൊണ്ട് മാനസാന്തരത്തിനായിട്ട് വിളിച്ചപേക്ഷിക്കുന്ന യോഹന്നാനെയാണ് നമുക്കിവിടെ കാണാവുന്നത്. യോഹന്നാന്‍ വളരെ കലാപരമായി അവതരിപ്പിക്കുന്ന തുകൊണ്ട് യേശുവിനെ കാണുന്നതിന് ജനത്തിന് താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. പരിശുദ്ധാത്മാവ് കൊണ്ടും അഗ്നികൊണ്ടും സ്നാനം കഴിപ്പിക്കുന്നവനായതു കൊണ്ട് വളരെ ആകാംക്ഷയോടെ കാത്തിരുന്ന ജനത്തെ കാണാം നിങ്ങള്‍ എന്നെ നോക്കാതെ ദൈവത്തിന്‍റ കുഞ്ഞാടിനെ നോക്കുക. അതുകൊണ്ട് ജനം ഗുരുവായ യോഹന്നാനെ വിട്ടിട്ട് യേശുവിന്‍റെ പിന്നാലെ പോകുന്നു.
യോഹന്നാന്‍ ആദ്യമായി സംസാരിച്ചത് ആഗതമാകുന്ന ദൈവരാജ്യത്തെപ്പറ്റി അല്ല, സഭയെപ്പറ്റി അല്ല, ക്വട്ടേഷന്‍ സംഘത്തെ പറ്റി അല്ല, പിന്നെ നിങ്ങള്‍ക്ക് എന്താവശ്യം, എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു. ജീവിതത്തില്‍ ഒരുവന്‍റെ ആവശ്യം എന്ത് എന്ന് അറിയാനുള്ള തിരിച്ചറിവില്ലാതെ പോകരുത്. തിരിച്ചറിഞ്ഞില്ലെങ്കില്‍ കുടുംബങ്ങള്‍, രാഷ്ട്രങ്ങള്‍, വ്യക്തികള്‍, ചിന്താകുഴപ്പത്തിലായിരിക്കുന്നു. അതുകൊണ്ട് തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി അനേകര്‍ തീര്‍ന്നിരിക്കുന്നു. നാം തന്നെ വ്യാഖ്യാനിച്ച് ജീവിതത്തെ കെട്ടുപണിചെയ്യണം എന്ന ചിന്തയാണ്. നിങ്ങളുടെ ഭവനം വിട്ട് ഈ പന്തലില്‍ വരുവാന്‍ കാരണവും ജീവിതത്തെ കെട്ടുപണി ച്ചെയ്യണം എന്ന ചിന്തയാണ്.
വരിക, എന്നോടൊപ്പം നടക്കുക, താമസിക്കുക, ഭക്ഷണം കഴിക്കുക അനുഭവിക്കുക. അപ്പോള്‍ ഞാനാരാകുന്നു എന്ന് മനസിലാകും. വ്യക്തിപരമായ തിരിച്ചറിവിലൂടെ ഒരാളെ തിരിച്ചറിയുവാന്‍ സാഘിക്കൂ.വരിക, നിങ്ങളെ ക്ഷണിച്ചിരിക്കുന്നത് നിങ്ങളെ രൂപാന്തരപ്പെടുത്തുവാനാണ്. യേശുവിന് മാത്രമേ നമ്മളെ രൂപാന്തരപ്പെടുത്തുവാന്‍ സാധിക്കു. കര്‍ത്താവിന്‍റെ ക്ഷണം പുതിയ നിയമത്തില്‍ ഉടനീളം കാണുവാന്‍ സാധിക്കും നിങ്ങളുടെ ജീവിതം ഭാരത്താല്‍ നിറഞ്ഞത് എങ്കില്‍ ,കണ്ണുനീരില്‍ ആണ്ടുപോ യെങ്കില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ആഹ്വാനം ചെയ്യുന്നു. യേശുവാണ് വഴി,സത്യം, ജീവന്‍, ആര് അവനില്‍ വിശ്വസിച്ചാലും പുതുവഴി തുറന്നു കൊടുക്കും. അതിശയ കരമായി വഴി നടത്തും. എന്നില്‍ വിശ്വസിച്ചാല്‍ ഞാന്‍ നിങ്ങളിലും വസിക്കും അപ്പോള്‍ ദൈവനാമം മഹത്വപ്പെടും. ഇതാണ് കര്‍ത്താവിന്‍റെ ആഗ്രഹവും.
ദൈനംദിനജീവിതത്തില്‍ നാം യേശുവിനെ കണ്ടുമുട്ടു ബോള്‍, ആ അനുഭവം നമ്മില്‍ മാത്രം ഉള്‍ക്കൊള്ളാതെ മറ്റുള്ളവരുമായി പങ്കിടണം. യേശു പത്രോസിനെ കാണുബോള്‍, പത്രോസിന് ആരാകണം എന്ന് സ്വയം വെളിവാകുന്നു. നാമും കര്‍ത്താവിനെ കാണുബോള്‍ അനുതാ പം നമ്മിലും ഉണ്ടാകണം. അപ്പോള്‍ അവന്‍ ആരാകും എന്ന് പറഞ്ഞുതരും. അങ്ങിനെ പുതുജീവന്‍ നമ്മിലുളവാകും ഈ പന്തലില്‍ ഇരിക്കുബോള്‍ കര്‍ത്താവേ ഞാനായിരിക്കുന്ന അവസ്ഥയില്‍ നിന്നും ആകേണ്ട അവസ്ഥയിലേക്ക് നയിക്കേണമേ എന്ന് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ നയിക്കും തീര്‍ച്ച.
ഇവിടെ സംഗതമായ രണ്ട് ചോദ്യങ്ങളുണ്ട്. ഇവിടെ നിങ്ങള്‍ എന്തിനെയാണ് അന്വേഷിക്കുന്നത്? ജീവിതത്തില്‍ എന്താണ് ആവശ്യമായിട്ടുള്ളത്? ഉത്തരം ഒന്നേ ഉള്ളു. ലോകത്തിന്‍റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. അവന്‍റെ പിന്നാലെ പോക. അവനെപ്പോലെ ക്രൂശ് വഹിക്കുവാന്‍ ,സ്വയം തകര്‍ക്കപ്പെടുവാന്‍.