
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നി ലൊന്നു സ്ത്രീകളും ശാരീരി കമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ നേരിടുന്നു ണ്ടെന്നു ദേശീയ കൂടുംബാരോഗ്യ സര്‍വേ കണ്ടെത്തി. അതിക്രമങ്ങ ള്‍ അനുഭവിച്ചവരില്‍ 14 ശത മാനം സ്ത്രീകള്‍ മാത്രമാണ് ഇക്കാര്യം പരാതിപ്പെട്ടത്.
പതിനെട്ടിനും 49 വയസിനും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ 32 ശതമാനം ശാരീരികമോ വൈകാരികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നു സര്‍വേ കണ്ടെത്തി. ഇതില്‍ 28 ശതമാനം പേരും ശാരീരിക ബന്ധത്തിനായുള്ള അക്രമ ത്തിന്‍റെ ഇരകളാണ്. മൂന്നു ശതമാനം സ്ത്രീകള്‍ ഗര്‍ഭകാ ലത്തു പോലും അതിക്രമ ത്തിനിരയായി. ഗാര്‍ഹിക അതിക്രമങ്ങളിലെ ഇരകളില്‍ 77 ശതമാനവും എല്ലാം ഉള്ളിലൊ തുക്കി സഹിച്ചു കഴിയുകയാണ്. വെറും 14 ശതമാനം സ്ത്രീകളാണ് നിയമസഹായം തേടുകയോ വിവാഹബന്ധം ഉപേക്ഷിക്കു കയോ ചെയ്യുന്നത്.
സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള കര്‍ണാടകയില്‍ പകുതിയോളം സ്ത്രീകള്‍ (48%) ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. ബിഹാര്‍, തെലുങ്കാന, മണിപ്പൂര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും അതിക്രമങ്ങള്‍ കൂടുതലാണ്. ഏറ്റവും കുറവ് ഗാര്‍ഹിക പീഡനം ലക്ഷദ്വീപിലാണ്. (2.1%).
ഗ്രാമവാസികളും വിദ്യാ ഭ്യാസവും സമ്പത്തും ഇല്ലാത്തവരുമാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാ കുന്നതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ സര്‍വേ റിപ്പോ ര്‍ട്ടില്‍ പറയുന്നു. നഗര പ്രദേശങ്ങളിലെ 24 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 32 ശതമാനം പേരും ശാരീരിക അതിക്ര മങ്ങള്‍ക്കു വിധേയരാകുന്നു.
സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സ്ത്രീകളില്‍ 40 ശതമാനം പേരും പീഡനങ്ങള്‍ക്കിരയാണ്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയവരില്‍ ഇത് 18 ശതമാനമായി കുറവുമാണ്. ദരിദ്രവിഭാഗക്കാരില്‍ 39 ശതമാനം സ്ത്രീകളും പീഡനങ്ങള്‍ നേരിടുമ്പോള്‍ ഉയര്‍ന്ന സാമ്പ ത്തിക സ്ഥിതിയുള്ളവരില്‍ 17 ശതമാനമാണ് അതിക്രമങ്ങളുടെ ഇരകള്‍.
സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങളില്‍ 80 ശതമാനം കേസിലും കുറ്റവാളി ഭര്‍ത്താവാണ്. മദ്യപാനം ഗാര്‍ഹിക പീഡനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഗാര്‍ഹിക പീഡന ങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാരില്‍ 70 ശതമാനവും മദ്യപരാണ്. ഭര്‍ത്താക്കന്മാര്‍ മദ്യപിക്കാത്തവരില്‍ 23 ശതമാനം സ്ത്രീകളാണു പീഡന ങ്ങള്‍ക്കിരയാകുന്നത്. ഭര്‍ത്താവിന്‍റെ മദ്യപാനത്തിന്‍റെ തോത് അനുസരിച്ച് ഇണയുടെ ശാരീരികമോ ലൈംഗികമോ ആയ അതിക്രമത്തിന്‍റെ സ്വഭാവം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു വെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ, രാജ്യത്ത് സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടി വരുന്നതായി ദേശീയ കൂടുംബാരോഗ്യ സര്‍വേയുടെ അഞ്ചാംഘട്ടം വ്യക്തമാക്കി. കേരളത്തിലും അമിതവണ്ണം കൂടിവരികയാണ്.
സംസ്ഥാനത്തെ മൂന്നിലൊന്ന് സ്ത്രീകള്‍ അമിതവണ്ണം ഉള്ളവരായിമാറിയെന്നും ഇതു പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നതായും പഠനം കണ്ടെത്തി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, സിക്കിം എന്നിവിടങ്ങളിലെ 34 മുതല്‍ 46 ശതമാനം വരെ സ്ത്രീകള്‍ അമിതവണ്ണമോ അമിതഭാരമോ ഉള്ളവരാണ്. ദേശീയതലത്തില്‍ ഇത് 21 മുതല്‍ 24 ശതമാനമാണ്. ഇന്ത്യയിലെ പുരുഷന്മാരില്‍ 19 മുതല്‍ 23 ശതമാനം വരെ പേര്‍ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്.
ഇന്ത്യയില്‍ ഓരോ സ്ത്രീക്കും ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണത്തില്‍ കുറവുണ്ടെന്ന് കേന്ദ്രസര്‍ ക്കാരിന്‍റെ സര്‍വേ. ദേശീയ പ്രത്യുത്പാദന നിരക്ക് (ഫെര്‍ട്ടിലിറ്റി റേറ്റ്) 2.2 ല്‍ നിന്ന് രണ്ടു ശതമാനമായി കുറഞ്ഞു. ബിഹാര്‍, യു.പി., ജാര്‍ഖണ്ഡ്, മേഘാലയ, മണിപ്പൂര്‍ സംസ്ഥാ നങ്ങളില്‍ മാത്രമാണ് മരണ നിരക്കിനേക്കാള്‍ കൂടിയ ജനനനിരക്കുള്ളത്. ബിഹാറില്‍ 2. 98 ശതമാനവും യു.പി.യില്‍ 2. 35 ശതമാനവുമാണ് ജനന നിരക്ക്.
ബുദ്ധമതക്കാരില്‍ ശരാശരി കുട്ടികളുടെ എണ്ണം 1.4 ശതമാനമായി കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനനനിരക്ക് മുസ്ലിം മതസ്ഥരിലാണ്. ശരാശരി 2.36 ആണ് മുസ്ലീങ്ങളുടെ പ്രത്യു ത്പാദന നിരക്ക്. ഹൈന്ദവരില്‍ ഇത് 1.94, ക്രൈസ്തവരില്‍ 1.88, സിക്കുകാരില്‍ 1.61 എന്നി ങ്ങനെയാണ് ശരാശരി പ്രത്യു ത്പാദന നിരക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നു.