സഭകളുമായി ചങ്ങാത്തതിന് ആര്‍.എസ്.എസ്.

ബി.ജെ.പി.അദ്ധ്യക്ഷന്‍ താമരശേരി ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ച

കോട്ടയം: ബി.ജെ.പി. കേന്ദ്രനേ തൃത്വത്തിന്‍റെ പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടക്കുന്നതിനിടയില്‍ ക്രിസ്തീയ സഭകളുമായി ചങ്ങാത്തത്തിന് ആര്‍.എസ്.എസ്. ശ്രമിക്കു ന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാ രിനോടും ആര്‍.എസ്.എസ്സി നോടും, ബി.ജെ. പി. യോടുമുള്ള ക്രൈസ്തവരുടെ അകല്‍ച്ച കുറയ്ക്കാന്‍ ആര്‍.എസ്.എസ്. ശ്രമം തുടങ്ങി. തൃശൂര്‍ പോട്ട ഡിവൈന്‍ സെന്‍ററില്‍ രണ്ടു തവ ണ ക്രൈസ്തവ സഭാ പ്രതിനി ധികളുമായി നടത്തിയ ചര്‍ച്ച കളുടെ തുടര്‍ച്ചയായി കേരളത്തി ലെത്തിയ ആര്‍.എസ്. എസിന്‍റെ അഖില ഭാരതീയ സമ്പര്‍ക്ക് പ്രമു ഖ് രാംലാല്‍ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തി.
ക്രൈസ്തവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാനും അനാവശ്യ ഭീതി ഒഴിവാക്കി കേന്ദ്രസര്‍ക്കാരുമായി മെച്ചപ്പെട്ടബന്ധവും സൗഹൃ ദവും ഊട്ടി ഉറപ്പിക്കലുമാണ് ലക്ഷ്യമെന്ന് മുഖ്യ സംഘാ ടകനും അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസിന്‍റെ ട്രസ്റ്റിമാരില്‍ ഒരാളുമായ ജോര്‍ജ് സെബാസ്റ്റ്യന്‍ വെളിപ്പെടുത്തി. പരാതികള്‍ പരിഹരിക്കാനുള്ള സെല്ലിന്‍റെ ചെയര്‍മാനായി കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനെ നിശ്ചയിച്ചിട്ടുമുണ്ട്. സംസ്ഥാന ത്തുനിന്ന് ആര്‍.എസ്. എസ്. പ്രതി നിധിയായി ഒരാള്‍ മാത്രമാണ് രാംലാലിനെ അനുഗമിച്ചത്. ചര്‍ച്ച യുടെ വിശദാംശങ്ങള്‍ പുറത്തേക്ക് ചോര്‍ന്നുപോ കരുതെന്നതാണ് ധാരണ. കഴിഞ്ഞ മാസം ആറിനായിരുന്നു പോട്ട യില്‍ ആദ്യയോഗം.
ഇതിനിടയില്‍ മുന്‍ എം.എല്‍. എ. പി.സി. ജോര്‍ജ് തിരുവ നന്തപുരത്ത് ഹിന്ദു മഹാസ മ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷമുണ്ടെന്ന് കണ്ടെത്തി ഫോര്‍ട്ട് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത് വന്‍ വിവാദങ്ങള്‍ക്കു കാരണമായി. ലൗ ജിഹാദ് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രസംഗം. ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി. ജോര്‍ജിനെ കാണാന്‍ പോലീസ് സ്റ്റേഷനിലെത്തിയതും വാര്‍ത്താ പ്രാധാന്യം നേടി. പി.സി. ജോര്‍ജിന് പൂര്‍ണ പിന്തുണ സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയെങ്കിലും ഡി.വൈ. എഫ്.ഐ. തുടങ്ങിയ ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസും പി.സി. ജോര്‍ജിനെതിരെയാണ് നിലപാടെടുത്തത്. ജാമ്യത്തി ലിറങ്ങിയ പി.സി. ജോര്‍ജിന് കാസ എന്ന ക്രിസ്ത്യന്‍ സംഘ ടനയുടെ നേതൃത്വത്തില്‍ കോട്ട യത്ത് നടന്ന സ്വീകരണത്തില്‍ സംഘര്‍ഷ സ്ഥിതിയുണ്ടായി. സുവിശേഷ പ്രഭാഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടമായിരുന്നു യോഗത്തിന്‍റെ അദ്ധ്യക്ഷന്‍. ഹിന്ദു ഐക്യവേദി, ബി.ജെ.പി. പ്രവര്‍ത്തകര്‍ യോഗത്തിന് പിന്തുണയുമായെത്തി. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണ മുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നക്കുന്നതെന്നും മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്നും മതേ തരജനാധിപത്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പുതിയ ക്രൈസ്തവ പാര്‍ട്ടി ഉണ്ടാക്കാനുള്ള നീക്കത്തിന് കേരളാ കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എം. എല്‍. എ മാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പെന്തെ ക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാന്‍ ശ്രമമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാ നങ്ങളിലെ ബി.ജെ.പി. അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോ ഗിച്ചാണ് പെന്തെക്കോസ്ത് വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്. കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘ ടനകളുമായി ഇക്കാര്യങ്ങള്‍ സബന്ധിച്ച് ആശയവിനിമയം നടത്തിയതായി അറിയുന്നു.