സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ 16 മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിത അവധി ദിനങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനങ്ങളായിരിക്കും. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരുന്നു.