
തിരുവന്തപുരം: സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കംപ്യൂട്ടര്‍ സെന്‍ററുകള്‍, നൃത്തവിദ്യാലയങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്ലാസ് മുറികളുടെ ശേഷിയുടെ 50% അല്ലെങ്കില്‍ പരമാവധി 100 പേരേ പാടുള്ളൂ.
വിദ്യാഭ്യാസസ്ഥാപനങ്ങളും കലാലയങ്ങളും തുറക്കണമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കോവിഡ് ക്രമാനുഗതമായി കുറയുന്ന സാഹചര്യം തുടരുകയാണെങ്കില്‍, പൊതുപരീക്ഷ എഴുതേണ്ട ഉയര്‍ന്ന ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തുറക്കണമോയെന്ന കാര്യം പരിഗണിക്കും. ചെറിയ ക്ലാസ്സുകളില്‍ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ വഴി പഠനം പൂര്‍ത്തിയാക്കാനാണു സാധ്യത. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2021 ആദ്യത്തോടെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതു പരിശോധിക്കുന്നുണ്ട്ന്ന് മുഖ്യമന്ത്രി പറഞ്ഞു.