ന്യൂഡല്‍ഹി: ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മറ്റിന്‍റെ ഗുണമേന്മ നിയന്ത്രണത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി.ഐ.എസ്) മാനദണ്ഡം പരിഷ്കരിച്ചു. ഹെല്‍മറ്റുകളില്‍ ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിര്‍ബന്ധമാക്കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതി 2018 മാര്‍ച്ചില്‍ ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശിപാര്‍ശ ചെയ്തു. അതനുസരിച്ചാണ് ഗതാഗത മന്ത്രാലയത്തിന്‍റെ നടപടി.