പുതിയ കുടിയേറ്റ ബില്‍ പ്രകാരം 2021 ജനുവരിയില്‍ യു.എസില്‍ നിയമപരമല്ലാതെ താമസിക്കുന്നവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ക്കു ശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ താല്‍ക്കാലികമായി നിയമന സാധുതയോ ഗ്രീന്‍ കാര്‍ഡോ നേടാന്‍ കഴിയും. താല്‍ക്കാലിക പദവി ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിനുശേഷം പൗരത്വം നേടാന്‍ കഴിയുന്ന തരത്തിലാണ് ബില്‍.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യു.എസിലേക്കുള്ള കുടിയേറ്റം പകുതിയോളമായി കുറഞ്ഞിരുന്നു. ബൈഡന്‍ വരുന്നതോടെ യു.എസില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന പേരില്‍ കഴിയുന്ന നിരവധി പേര്‍ക്ക് നിയമസാധുത ലഭിക്കും. അതുപോലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ, തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കും. ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും അനുകൂല സാഹചര്യമൊരുക്കും.