ബെഗളൂരു: അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായി കര്‍ണാടകത്തിലെ ക്രിസ്ത്യാനികള്‍ ഒരു കോടിയിലേറെ രൂപ സംഭാവന നല്‍കിയാതായി ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത്നാരായണന്‍റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ സമുദാംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് തുക സംഭാവന ചെയ്തത്. രാജ്യത്തിന്‍റെ സാമൂഹിക ഐക്യത്തിനുവേണ്ടി ക്രിസ്ത്യന്‍ സമുദായം എക്കാലവും നിലകൊള്ളുന്നതായി അംഗങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്ത് ക്രിസ്ത്യന്‍ വികസനകോര്‍പ്പറേഷന്‍ രൂപവത്കരിക്കാനുള്ള തീരുമാനത്തെ അംഗങ്ങള്‍ സ്വാഗതം ചെയ്തു. വ്യാവസായികള്‍, സംരഭകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാമൂഹിക സേവകര്‍, ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.