
ക്രിസ്ത്യാനികളുമായി അടുപ്പം സ്ഥാപിക്കണമെന്ന് കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. ഞായറാഴ്ച വൈകിട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. എന്‍.ഡി.എ. സഖ്യം വിപുലീകരിക്കുന്നതില്‍ കടുംപിടുത്തം ഉപേക്ഷിക്കണമെന്നും ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വിശ്വാസം നേടുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ബി.ജെ.പിയോട് അടുക്കാന്‍ തടസ്സമൊന്നും കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ യോഗത്തിന് ശേഷമാണ് ജനറല്‍ സെക്രട്ടറിമാര്‍ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിയെ കണ്ടത്.