Sankeerthanam News

ക്രൈസ്തവരുടെ ആശങ്ക അകറ്റും: ചെന്നിത്തല

കട്ടപ്പന: ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളള്ള ആശങ്ക അകറ്റാന്‍ യു.ഡി.എഫ.് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്യര്യകേരള യാത്രയ്ക്ക് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന് എല്ലാ മതമേധക്ഷ്യന്മാര്‍ ബഹുമാന്യരാണ്. അവരെ പോയി കാണുകയും സംസാരിക്കുകയും ചെയ്യും. ഇതിനെ ആക്ഷേപിക്കുന്നവര്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്.