ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തദ്ദേശസ്ഥാപന അനുമതി മതി

തിരുവനന്തപുരം: മതപരമായ ആവശ്യത്തിനും ആരാധനായ്ക്കും വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതിനോ പുനര്‍ നിര്‍മ്മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായിരുന്നു. ഇത് ഒഴിവാക്കി.