Sankeerthanam News

കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് കോവിഡ് പരിശോധന നിര്‍ബന്ധമല്ല

ചെന്നൈ: കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ കേരളത്തില്‍നിന്നെത്തുന്നവര്‍ക്കു അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് തമിഴ്നാട്. കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമല്ല.
മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്കു വരുന്നവര്‍ ടി.എന്‍. ഇ -പാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴുദിവസം സമ്പര്‍ക്കവിലക്കുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്കാനിങ്ങ് നടത്തും.