കോവിഡിനെ മറികടക്കാന്‍ കൊറോണ മാതായ്ക്ക് ക്ഷേത്രം

കോവിഡിനെ മറികടക്കാനുള്ള പ്രാര്‍ത്ഥനകള്‍ക്കായി ഇന്ത്യയില്‍ ക്ഷേത്രം. ഉത്തരപ്രദേശിലെ പ്രതാപ്ഗഡിനടുത്തുള്ള ജുഹി ശുകുല്‍പൂര്‍ ഗ്രാമത്തിലാണ് കൊറോണ മാതാ ക്ഷേത്രം. ജൂണ്‍ 7ന് പണിത കൊറോണ മാതാ ക്ഷേത്രം ജൂണ്‍ 11ന് ആരോ പൊളിച്ചു നീക്കിയത് വിവാദമായിരിക്കുകയാണ്. നാട്ടുകാരനായ ലോകേഷ്കുമാര്‍ ശ്രീവാസ്തവയാണ് പണം പിരിച്ച് അമ്പലം സ്ഥാപിച്ചത്. ഈ ക്ഷേത്രത്തിലെ പ്രാര്‍ത്ഥന മൂലം കൊറോണ വൈറസിന്‍റെ നിഴല്‍പോലും ഗ്രാമത്തില്‍ വരില്ലന്നാണ് പ്രചരണമുണ്ടായത്. ധാരാളം ആളുകള്‍ ഇവിടേക്ക് പ്രാര്‍ത്ഥനയ്ക്കായി എത്തിയതായി റിപ്പോര്‍ട്ടുണ്ട്.