ബംഗളൂരു: കര്‍ണാടകയില്‍ സമ്പൂര്‍ണ ഗോവധ നിരോധന – കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍. ഇരുസഭകളിലും പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്. ഇതോടെ സംസ്ഥാനത്തെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകു. വയസ്സു തെളിയിക്കുക എന്നത് വെല്ലുവിളിയാകുന്നതോടെ ഫലത്തില്‍ സംസ്ഥാനത്തിനകത്ത് സമ്പൂര്‍ണ ബീഫ് നിരോധനം വന്നേക്കും. കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ ബില്‍ പാസാക്കിയെങ്കിലും ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാകുന്നത്.