ദാവീദ് രാജാവിന്‍റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി

ദൈവത്തിന്‍റെ ഹൃദയപ്രകാരം ഉള്ളവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാവീദ് രാജാവിന്‍റെ കാലത്തേത് എന്ന് കരുതപ്പെടുന്ന ധൂമ്രവര്‍ണ്ണം (പര്‍പ്പിള്‍ ചായം) ഇസ്രയേല്‍ ഗവേഷകര്‍ കണ്ടെത്തി. ജറുസലേമിന് 220 കിലോമീറ്റര്‍ തെക്ക് തിമ്നായില്‍ സ്ലേവ്സ് ഹില്‍സ് എന്ന ഉത്ഖനന മേഖലയില്‍നിന്ന് കണ്ടെത്തിയ തുണി കഷണത്തിലാണ് ചായമുണ്ടായിരുന്നത്.
രാജാവ്, ഉന്നത കുലജാതര്‍ പുരോഹിതര്‍ തുടങ്ങിയവര്‍ മാത്രമാണ് ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്. ദുര്‍ലഭ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ക്ക് അന്ന് സ്വര്‍ണ്ണത്തെക്കാള്‍ വിലയുണ്ടായിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയ തുണികഷണം കാര്‍ബണ്‍ ഡേറ്റിങ്ങില്‍ ബി.സി.1000ത്തിനടുത്ത് പഴക്കമുണ്ടന്നു നിര്‍ണ്ണയിച്ചു. സസ്യങ്ങളിലും ജന്തുക്കളിലും ഒരു നിശ്ചിത അളവ് C14 അടങ്ങിയിരിക്കുന്നു. എന്നാല്‍ ജീവി അഥവാ സസ്യം “മരിക്കുന്ന” സമയം മുതല്‍ C14 ന്‍റെ അളവ് റേഡിയോ വിഘടനം കെണ്ട് ക്രമേണ കുറയുന്നു. സസ്യത്തിന്‍റെ അഥവാ ജീവിയുടെ അവശിഷ്ടത്തില്‍ ഉളള   C14 ന്‍റെ അളവ് തിട്ടപ്പെടുത്തി അത് മരിച്ചത് ഏതു കാലത്താണെന്ന് കണക്കാക്കം.  ഈ രീതിയാണ് കാര്‍ബണ്‍ ഡയറ്റിങ് Carbon dating ( കാര്‍ബണ്-കാലനിര്‍ണയം ). ഫോസിലുകളുടെയും ചില ഖനിജങ്ങളുടെയും കാലനിര്‍ണയം ഇത്തരത്തില്‍ തിട്ടപ്പെടുത്തുന്നു.