
ഫ്രാന്‍സീസ് മാര്‍പാപ്പ
വിശുദ്ധിയുണ്ടാകാന്‍ ഒരു മെത്രാനോ ഒരു വൈദികനോ ഒരു സന്യസ്തനോ ആയിരിക്കേണ്ട ആവശ്യമില്ല. സാധാരണ കാര്യങ്ങളില്‍നിന്ന് പിന്‍വലിഞ്ഞ് ഏറെ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമുള്ളതാണ് വിശുദ്ധി എന്ന് വിചാരിക്കാന്‍ കൂടെ കൂടെ നാം പ്രലോഭിതരാക്കപ്പെടുന്നു. അതങ്ങനെയല്ല. നമ്മള്‍ എവിടെ ആയിരുന്നാലും സ്നേഹത്തിലധിഷ്ഠിതമായ ജീവിതം നയിക്കുകയും എല്ലാറ്റിലും സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. സമര്‍പ്പിത ജീവിതത്തിലേക്ക് നിങ്ങള്‍ വിളിക്കപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ പ്രതിബദ്ധത നിറവേറ്റിക്കൊണ്ട് ആനന്ദപൂര്‍വം ജീവിച്ച് വിശുദ്ധരാകുവിന്‍. തിരുസഭയ്ക്കുവേണ്ടി കര്‍ത്താവ് ചെയ്യുന്നതുപോലെ, നിങ്ങളുടെ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ സ്നേഹിക്കുകയും കരുതലുള്ളവരാകുകയും ചെയ്തുകൊണ്ട് വിശുദ്ധരാകുവിന്‍. ഉപജീവനത്തിനുവേണ്ടി നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോ? നിങ്ങളുടെ സഹോദരിസഹോദരന്മാര്‍ക്കുള്ള ശുശ്രൂഷയില്‍ സത്യസന്ധതയോടും നൈപുണ്യത്തോടുംകൂടി അദ്ധ്വാനിച്ച് വിശുദ്ധരാകുവിന്‍. നിങ്ങള്‍ ഒരു മാതാവോ പിതാവോ വല്ല്യമ്മയോ വല്ല്യപ്പനോ ആണോ? യേശുവിനെ അനുഗമിക്കുന്നത് എപ്രകാരമെന്ന് കുട്ടികളെ ക്ഷമാപൂര്‍വം പഠിപ്പിച്ച് വിശുദ്ധരാകുവിന്‍. നിങ്ങള്‍ ഒരു അധികാരസ്ഥാനത്താണോ? പൊതു നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും വ്യക്തിപരമായ നേട്ടം ഉപേകേഷിച്ചുകൊണ്ട് വിശുദ്ധരാകുവിന്‍.
കടപ്പാട്: Gaudete et Exsultate.