ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയില്‍: രഞ്ജന്‍ ഗൊഗോയ്

ന്ത്യന്‍ നീതി ന്യായവ്യവസ്ഥക്കെതിരെ അടിമുടി പരിഹാസവും വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തെ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്നും കോടതികളില്‍ നീതി തേടി പോകുന്നവര്‍ ഖേദിക്കേണ്ടിവരുമെന്നും ജസ്റ്റീസ് ഗൊഗോയ് ഇന്ത്യടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പറഞ്ഞു.
കോവിഡ് മൂലം സര്‍വ മേഖലയിലും തകര്‍ച്ച നേരിട്ടപ്പോഴും കേസുകളുടെ വര്‍ധനകൊണ്ട് ജുഡീഷ്യറി ‘കുതിച്ചു കയറി’യതായും അദ്ദേഹം പരിഹസിച്ചു. ദേശീയ ജുഡീഷ്യല്‍ അക്കാദമിയില്‍ കടലിന്‍റെയും സമുദ്രത്തിന്‍റെയും നിയമങ്ങള്‍ പഠിപ്പിക്കുമെങ്കിലും കോടതി നടപടിക്രമമോ, എങ്ങനെ ഒരു വിധിന്യായം എഴുതാമെന്നോ പഠിപ്പിക്കുന്നില്ല.
ദേശീയ പൗരത്വ പട്ടിക ഭാവിയിലേക്കുള്ള രേഖയാണ്, അത് വിലയിരുത്തി നടപ്പാക്കണം. കോടതിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തു. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികള്‍ അതുവെച്ച് കളിക്കുകയാണെന്നും എന്‍.എന്‍.ആര്‍.സി. നടപ്പാക്കുന്നതിന് ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ലെന്നും ഗൊഗേയ് പരിതപിച്ചു.