Sankeerthanam News

വിശുദ്ധവാരത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കണമെന്ന് കത്തോലിക്ക സഭ

ന്യൂഡല്‍ഹി: കേരളം അടക്കം നിയമ സഭ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള വിശുദ്ധവാരം വോട്ടെടുപ്പു തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ ലെയ്റ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു.
നിരവധി ക്രൈസ്തവ സ്ഥാപനങ്ങള്‍ പോളിങ്ങ് ക്രമീകരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ 15 നുശേഷം വോട്ടെടുപ്പ് നടത്തുകയാണ് ഉചിതമെന്ന അഭിപ്രായവും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.