ഐ.പി.സി.യുടെ എഫ്.സി.ആര്‍.എ. നഷ്ടപ്പെട്ടതിന്‍റെ വിശദീകരണം ആവശ്യപ്പെട്ട് വിശ്വാസികള്‍

കോട്ടയം: ഐ.പി.സി.യുടെ എഫ്.സി.ആര്‍.എ. നഷ്ടപ്പെട്ടതിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുവാന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സഭാ വിശ്വാസികള്‍ രംഗത്ത്. സഭയുടെ ജനറല്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, മറ്റു ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ മുമ്പാകെയാണ് നിവേദനം സമര്‍പ്പിച്ചത്. സഭാംഗങ്ങളായ കെ.എ. മാത്യൂസ് റാന്നി, കെ.എം. ഡാനിയേല്‍ തൃശൂര്‍, സി. ജയിംസ് ആറാമട എന്നിവരാണ് വിശദീകരണമാവശ്യപ്പെട്ടിരിക്കുന്നത്. കത്തിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു: ڇ എഫ്.സി.ആര്‍.എ. സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഐ.പി.സി.യ്ക്ക് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന്‍റ് കോപ്പി 2019 ല്‍ സഭാവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടിരുന്നു. പിന്നീട് എഫ്.സി.ആര്‍.എ. ക്യാന്‍സലായി. 43 ലക്ഷത്തിലേറെ രൂപ പിഴയായി അടച്ചു എന്ന വാര്‍ത്തയും കേട്ടു. മുന്‍ ടേമുകളില്‍ എഫ്.സി.ആര്‍.എ. കൈകാര്യം ചെയ്തവരുടെ കെടുകാര്യസ്ഥത മൂലമാണ് ഐ.പി.സി.യുടെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ജീവനാഡിയായ എഫ്.സി.ആര്‍.എ. നഷ്ടപ്പെട്ടതെന്ന ആരോപണം ഒഴിച്ചാല്‍ അതിന്‍റെ നിജസ്ഥിതി ഒന്നും അറിയുവാന്‍ ഇതുവരെയും വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവര്‍ ആരും വിശദവിവരങ്ങള്‍ രേഖാമൂലം വെളിപ്പെടുത്തുകയോ ഒരു വിശദീകരണം തരികയോ ചെയ്തിട്ടുമില്ല.
ആ കത്തില്‍ ഉന്നയിച്ചിരിക്കുന്ന പിഴവുകള്‍ٷ അംഗീകരിച്ച് നിലവിലുള്ളڌ ജനറണ്‍ കൗണ്‍സില്‍ പിഴ ഒടുക്കിയതിനാല്‍, എഫ്.സി.ആര്‍.എ. ഡിപ്പാര്‍ട്ട്മെന്‍റ് ചൂണ്ടിക്കാണിച്ച പിഴവുകള്‍ٷ ശരിയെന്നും മുന്‍ടേമുകളിലെ ഭാരവാഹികള്‍ٷ അല്ലെങ്കില്‍ കൗണ്ടസില്‍ ആ വിഷയത്തില്‍ കുറ്റക്കാരെന്നും വിശ്വാസികളിണ്‍ നിന്ന് പറഞ്ഞു കേള്‍ക്കുന്നു. ആ വിഷയം ഞങ്ങളും അംഗങ്ങളായ പ്രസ്ഥാനത്തിന്‍റെٶവിഷയം ആയതിനാല്‍ താഴെപറയുന്ന കാര്യങ്ങളുടെമേല്‍ നടപടികളും ഈ കത്തിനുڌ രേഖാമൂലം മറുപടിയും ഞങ്ങള്‍ٷ ആവശ്യപ്പെടുന്നു.
1.1)എഫ്.സി.ആര്‍.എ. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ٷ കണ്ടെത്തിയതായി ഷോകാസ് നോട്ടീസില്‍ പറഞ്ഞിരിക്കുന്ന തെറ്റുകള്‍ٷ അല്ലെങ്കില്‍ പൊരുത്തക്കേടുകളുടെ നിജസ്ഥിതി എന്ത്?
2) പല രീതികളില്‍ എഫ്.സി.ആര്‍.എ. പണം വകമാറ്റി ചിലവാക്കിയതായി ഷോകാസ് നോട്ടീസില്‍ പറഞ്ഞിരിയ്ക്കുന്ന വസ്തുതകളുടെ നിജസ്ഥിതി എന്ത്?
3) ഏതൊക്കെ വ്യക്തികള്‍ക്ക്, പ്രസ്ഥാനങ്ങള്‍ക്ക് എത്ര പണം എഫ്.സി.ആര്‍.എ. അക്കൗണ്ടില്‍ നിന്നും വകമാറ്റി നല്‍കിയിട്ടുണ്ട്?
4) ആകെ എത്ര രൂപ പിഴയായി ഇതുവരെ അടച്ചു / ഇനിയും അടയ്ക്കണം?
പ്രസ്ഥാനത്തിന്‍റെٶ ഉത്തരവാദിത്വങ്ങള്‍ ആരുടെമേലും നിര്‍ബന്ധിച്ച് ഭരമേല്പിച്ചതല്ല. ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ / വഹിക്കുന്നവര്‍ ഇലക്ഷനില്‍ സ്വയമേ മല്‍സരിച്ച്چ എതിര്‍ സ്ഥാനാര്‍ത്തിയെ തോണ്‍പിച്ച് അധികാരത്തില്‍ കയറിയവരാണല്ലോ.

  1. എഫ്.സി.ആര്‍.എ. നഷ്ടമായത് സംബന്ധിച്ച് വീഡിയോ ക്ലിപ്പുകളിലൂടെ ജനറല്‍ പ്രസിഡന്‍റും ജനറല്‍ ട്രഷറാറും പറഞ്ഞത് കളവെങ്കില്‍ കുറ്റം ആരോപിക്കപ്പെടുന്നവരോടും വിശ്വാസ സമൂഹത്തോടും പരസ്യമായി മാപ്പ് പറയണം. പറഞ്ഞത് കളവല്ല സത്യമെങ്കില്‍:
    1) പിഴ ഒടുക്കുവാന്‍ കാരണമായ പിഴവുകളോ വീഴ്ചകളോ വരുത്തിയ വ്യക്തികളുടെ പേരുവിവരം തെളിവുസഹിതം പ്രസിദ്ധപ്പെടുത്തണം.
    2) പിഴ ഒടുക്കുവാന്‍ കാരണമായ പിഴവുകളോ വീഴ്ചകളോ വരുത്തിയവര്‍ക്കെതിരെ മാതൃകാപരമായ രീതിയിണ്‍ ശിക്ഷാനടപടികള്‍ٷ സ്വീകരിക്കുകയും അത് പരസ്യപ്പെടുത്തുകയും വേണം.
    3)എഫ്.സി.ആര്‍.എ. സംബന്ധമായ പിഴയും അനുബന്ധ ചിലവുകളും ഉള്‍പ്പെടെ മുഴുവന്‍ തുകയും പിഴവുകളോ വീഴ്ചകളോ വരുത്തിയ വ്യക്തികളുടെ കൈയ്യില്‍ നിന്നും വസൂലാക്കണം.
  2. 1) എഫ്.സി.ആര്‍.എ. യുടെ നിയമങ്ങള്‍ٷ തെറ്റിച്ച് വസ്തുവോ വാഹനമോ മറ്റെന്തെങ്കിലുമോ വേറേ ആരുടെയെങ്കിലും പേരില്‍ വാങ്ങിയിട്ടുണ്ടങ്കില്‍ അവ തിരികെ പിടിക്കണം.
    2) എഫ്.സി.ആര്‍.എ. യുടെ നിയമങ്ങള്‍ തെറ്റിച്ച് ആര്‍ക്കെങ്കിലും പണം കൊടുക്കുകയോ ആരുടെയെങ്കിലും പേരില്‍ പണം വകമാറ്റി കൊടുക്കുകയോ ചെയ്തിട്ടുണ്ടങ്കില്‍ അത് അവരില്‍നിന്ന് തിരികെ പിടിക്കണം.
    4.1) മേലില്‍ ഇങ്ങനെ തെറ്റുകള്‍ സംഭവിക്കാതിരിക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് പരസ്യപ്പെടുത്തണം.
    2)എഫ്.സി.ആര്‍.എ. ഇനി നമുക്ക് എന്ന് പ്രവര്‍ത്തന ക്ഷമമാകും?
    5.1) പിഴ അടയ്ക്കുവാന്‍ ആവശ്യമായ പണം തന്ന സ്ഥപനങ്ങള്‍ / വ്യക്തികളുടെ പേരും ഓരോരുത്തര്‍ തന്ന തുകയും പ്രസിദ്ധപ്പെടുത്തണം.
    2) ഈ തുക അവര്‍ സംഭാവനയായി തന്നതോ അതോ അവര്‍ക്ക് തിരികെ കൊടുക്കേണ്ടതാണോ എന്ന് വ്യക്തമാക്കണം.چچ