വാട്സാപ്പ്, സ്കൈപ്പ്, മെസഞ്ചര്‍ കോളിങ്ങ് ആപ്പുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

വാട്സാപ്പ്, സ്കൈപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ കോളിങ്ങ് ആപ്പുകളെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നീക്കമെന്നും ഇക്കാര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ആഭ്യന്തര വകുപ്പിന്‍റെ അഭിപ്രായം തേടിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം പാലിക്കാന്‍ കമ്പനികള്‍ തയ്യാറാവാത്തതുമായിബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.