ക്നാനായ സമുദായ അംഗങ്ങള്‍ സ്വസമുദായത്തിന് പുറത്തുള്ളവരെ വിവാഹംകഴിച്ചാല്‍ സഭയില്‍നിന്നു പുറത്താക്കരുതെന്ന വിധിക്ക് സ്റ്റേ

ക്നാനായ സമുദായ അംഗങ്ങളെ സ്വസമുദായത്തിന് പുറത്തുള്ളവരെ വിവാഹംകഴിച്ചെന്നതിന്‍റെ പേരില്‍ സഭയില്‍നിന്നു പുറത്താക്കരുതെന്ന കോട്ടയം അഡീഷണല്‍ സബ്കോടതി വിധിക്ക് ജില്ലാകോടതിയുടെ സ്റ്റേ. ക്നാനായ നവീകരണ സമിതിയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അഡീഷണല്‍ സബ് ജഡ്ജി എസ്.സുധീഷ് കുമാറിന്‍റെ ആദ്യ വിധി. മറ്റ് ഏതെങ്കിലും കത്തോലിക്കാ രൂപതയില്‍നിന്നും വിവാഹം കഴിച്ചതിന്‍റെപേരില്‍ കോട്ടയം ക്നാനായ അതിരൂപതയില്‍നിന്ന് അംഗങ്ങളെ പുറത്താക്കാനാവില്ലന്നും ഇങ്ങനെ വിവാഹം കഴിക്കാനുള്ള സൗകര്യം നല്‍കണമെന്നും അഡീഷണല്‍ സബ് കോടതി വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
സബ്കോടതിവിധി ജില്ലാകോടതി സ്റ്റേ ചെയ്തത് വലിയ നിയമ പോരാട്ടങ്ങള്‍ക്ക് തുടക്കമിടുമെന്ന് കരുതപ്പെടുന്നു. സ്വസമുദായത്തിന് പുറത്തുള്ളവരെ വിവാഹംകഴിക്കുന്ന രീതി സമീപകാലത്ത് ക്നാനായ സമുദായത്തില്‍ വര്‍ദ്ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.