കൈപ്പുഴ രാജന്‍ വിടവാങ്ങി

റാന്നി: സങ്കീര്‍ത്തനം വാര്‍ത്താ പത്രികയുടെ കോര്‍ഡിനേറ്ററും റിട്ടേര്‍ഡ് അദ്ധ്യാപകനുമായ കൈപ്പുഴ രാജന്‍ (കെ. രാജന്‍ 79) നിര്യാതനായി. ജൂണ്‍ 21 ന് 12 മണിക്ക് റാന്നി ശാലേം സഭാ സെമിത്തേരിയില്‍ സംസ്കരിക്കും. രാവിലെ 9ന് ഭൗതിക ശരീരം ഭവനത്തില്‍ കൊണ്ടുവരും. സഭാ സാമൂഹിക സാഹിത്യ രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം ഇന്ന് പുലര്‍ച്ചെയായിരുന്നു.
മഴുക്കീര്‍ വെള്ളവന്താനത്ത് ലീലാമ്മയാണ് ഭാര്യ. ഏകമകന്‍ ഓസ്ബോണ്‍ റാന്നി കൈപ്പുഴ കമ്മ്യുണിക്കേഷന്‍ ഉടമയാണ്.